കൂളിങ് ഗ്ലാസ് എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന് മമ്മൂട്ടി
മമ്മൂട്ടിയും കൂളിങ് ഗ്ലാസും പരസ്പര പൂരകമാണെന്നാണ് പറയുന്നത്. മമ്മൂട്ടിയുടെ ട്രേഡ് മാര്‍ക്ക്. ഈ കൂളിങ് ഗ്ലാസിനെ കളിയാക്കി പലരും സംസാരിച്ചിട്ടുണ്ട്. വിവാഹ വീട്ടിലും മരിച്ച വീട്ടിലും സ്വന്തം വയലില്‍ വിത്തിറക്കുമ്പോല്‍ പോലും മമ്മൂട്ടി കൂളിങ് ഗ്ലാസ് വച്ചത് വാര്‍ത്തയായി.
എന്നാല്‍ ആ കൂളിങ് ഗ്ലാസിനെ അങ്ങനെ മമ്മൂട്ടിയ്ക്ക് എടുത്തു മാറ്റാന്‍ കഴിയില്ല. കൂളിങ് ഗ്ലാസ് തന്റെ ശരീരത്തോട് ചേര്‍ന്നു കിടക്കുകയാണെന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്. കോഹിനൂര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോഴാണ് കൂളിങ് ഗ്ലാസിനെ കുറിച്ചൊരു സംസാരം വന്നത്. പോസ്റ്ററില്‍ എല്ലാവരും കൂളിങ് ഗ്ലാസ് വച്ചതു കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ എണ്‍പതുകളുടെ കഥയാണ് പറയുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഞാനൊക്കെ എണ്‍പതുകളിലുള്ള ആളാണോ? കാരണം ഞാന്‍ എപ്പോഴും കൂളിങ് ഗ്ലാസ് വെക്കുന്ന ഒരാളാണ്, അത് തന്റെ ശരീരവുമായി ചേര്‍ന്നു കിടക്കുകയാണ്- എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് കോഹിനൂര്‍. ആസിഫിനും ഈ സിനിമയിലൂടെ നിര്‍മാണ രംഗത്തിറങ്ങുന്ന എല്ലാവര്‍ക്കും മെഗാസ്റ്റാര്‍ ആശംസകളറിയിച്ചു.


Click it and Unblock the Notifications