twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ മോഷണം കൂടുന്നു: രാജേഷ് പിള്ള

    By Nisha Bose
    |

    Rajesh Pillai
    മലയാളത്തില്‍ മോഷണ സിനിമകള്‍ കൂടുന്നുവെന്ന് സംവിധായകന്‍ രാജേഷ് പിള്ള. 'ട്രാഫിക്കി'നുശേഷം താന്‍ സംവിധാനം ചെയ്യുന്ന 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്. വിദേശ സിനിമകളുടെ ഡി.വി.ഡി. കണ്ടുകൊണ്ട് ക്യാമറാമാന് ഷോട്ടുകള്‍ പറഞ്ഞുകൊടുക്കുന്ന സംവിധായകരും മലയാള സിനിമയിലുണ്ട്. എന്നാല്‍ ശത്രുത ഉണ്ടാക്കേണ്ടെന്നു കരുതി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും രാജേഷ് പറഞ്ഞു.

    ദീപു മാത്യുവിന്റെ കഥയ്ക്ക് രാജേഷ് പിള്ള തന്നെ തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രം ഒരു മോട്ടോര്‍ സൈക്കിളിന്റെ ആത്മകഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. എഴുപതുകള്‍ മുതല്‍ 2012 വരെയുള്ള മൂന്ന് കാലഘട്ടങ്ങള്‍ മോട്ടോര്‍ സൈക്കിളിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് സിനിമയിലൂടെ. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷിന്റെ ആദ്യ ചിത്രമായ ട്രാഫിക്കിലും ചാക്കോച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'ട്രാഫിക്' തഴയപ്പെട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകന്‍ സുഗീത് ആരോപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ഓര്‍ഡിനറിയെ പരിഗണിക്കേണ്ടതായിരുന്നു. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറിന്റെ സുഗീതും സതീഷും ചേര്‍ന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' നിര്‍മിക്കുന്നത്.

    English summary
    Director Rajesh Pillai accused that most of the malayalam film directors copying from west
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X