കൊറോണ ഭീതി: സിനിമാ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണം! മരക്കാരിന്റെ റിലീസും പ്രതിസന്ധിയില്‍

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് എല്ലാവരും. വൈറസ് പകരുന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ബുധനാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവട അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ ഈ മാസം റിലീസ് തീരുമാനിച്ച സിനിമകളെല്ലാം പ്രതിസന്ധിയിലാവുമെന്നാണ് അറിയുന്നത്.

ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കീലോമീറ്റേഴ്‌സ് എന്ന സിനിമയുടെ റിലീസ് മാറ്റിയതായി കഴിഞ്ഞ ദിവസം താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് എല്ലാവരുടെയും ആരോഗ്യം കണക്കിലെടുത്ത് സിനിമ ലേശം വൈകിയേ എത്തുകയുള്ളു എന്ന കാര്യം ടൊവിനോ അറിയിച്ചത്.

marakkar

മാര്‍ച്ച് പന്ത്രണ്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നിത്. ഇതിനൊപ്പം എല്ലാവരും കാത്തിരിക്കുന്ന വേറയും സിനിമകള്‍ കൂടിയുണ്ട്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന വാങ്ക് എന്ന സിനിമയും മാര്‍ച്ച് പന്ത്രണ്ടിന് റിലീസ് തീരുമാനിച്ചിരുന്നു. ഇതും മാറ്റി വെക്കേണ്ടി വരും. അതിനൊപ്പം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26 നാണ് റിലീസ് തീരുമാനിച്ചിരുന്നത്.

31 വരെ തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ സിനിമയുടെ റിലീസ് അടുത്ത മാസത്തേക്ക് മാറ്റി വെക്കേണ്ടി വരുമെന്നാണ് കരുതുന്നത്. വലിയ മുതല്‍ മുടക്കിലൊരുക്കിയിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ വലിയ റിലീസിനാണ് തയ്യാറെടുപ്പ് നടത്തിയിരുന്നത്.

 anaswararajan

നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന ചിത്രം കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്. മോഹന്‍ലാലിനൊപ്പം തമിഴിലും ബോളിവുഡിലും മറ്റ് വിദേശ രാജ്യത്ത് നിന്നുള്ള താരങ്ങളെല്ലാം സിനിമയില്‍ അണിനിരക്കുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന ഒഫീഷ്യല്‍ ട്രെയിലര്‍ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു.

എന്നാല്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ ലേശം വൈകി എത്തിയാല്‍ മതിയെന്ന് തന്നെയാണ് പ്രേക്ഷകരുടെയും അഭിപ്രായം. എന്തായാലും ഏപ്രിലിൽ വിഷുവിന് മുന്നോടിയായി സിനിമ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരുന്നതും പ്രീ പ്രമോഷന്‍ ഷൂട്ടുകളും ഇവന്റുകളുമെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X