»   » ഉര്‍വശിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഉര്‍വശിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Posted By:
Subscribe to Filmibeat Malayalam
Urvashi
മകള്‍ കുഞ്ഞാറ്റയെച്ചൊല്ലിയുള്ള ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും നിയമയുദ്ധം മുറുകുന്നു. കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉര്‍വശി നല്‍കിയഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചതോടെ മുന്‍ താരദമ്പതിമാരുടെ കലഹം ഇനിയുമേറെക്കാലം നീളുമെന്ന് ഉറപ്പായി കഴിഞ്ഞു.

ഉര്‍വശി നല്‍കിയ പരാതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ് കോടതി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന വാദഗതികള്‍ ഉര്‍വശിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. തിങ്കളാഴ്ച മനോജ് കെ. ജയന്റെ വാദം കൂടി കേട്ട ശേഷം കോടതി തുടര്‍ നടപടികള്‍ കൈക്കൊള്ളും.

രണ്ടാഴ്ച മുമ്പാണ് ഉര്‍വശിക്ക് കുഞ്ഞാറ്റയെ വിട്ടുനല്‍കിയ ഉത്തരവ് റദ്ദാക്കി കുട്ടിയെ മനോജ് കെ. ജയനൊപ്പം വിടാന്‍ കുടുംബ കോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവിട്ടത്. ഇരുവരും നേരിട്ടെത്തി കുട്ടിയെ വിട്ടുനല്‍കുന്നതുമായി ഉയര്‍ത്തിയ വാദഗതികള്‍ കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam