ദിലീപിന് അനുകൂലവിധി!! താരത്തിന് ഇനി ജർമനിയിലേയ്ക്ക് പറക്കാം, പാസ്‌പോര്‍ട്ട് താത്കാലികമായി നല്‍കും

പാസ്പോർട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജാരക്കുക ഉൾപ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചത്

Recommended Video

ദിലീപിന് അനുകൂലവിധി | #DileepCase | Filmibeat Malayalam

നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷമായിരുന്നു മലയാള സിനിമയിൽ അഭിപ്രായഭിന്നത രൂക്ഷമായി തുടങ്ങിയത്.ഒടുവിൽ താരം സംഘടനയായ അമ്മ ഇരു ചേരിയിലേയ്ക്ക് തിരിയുന്ന ഒരു അവസ്ഥയിലേയ്ക്ക് തന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. നടിയ്ക്കുണ്ടായ ദുരനുഭവവും കേസിൽ നട്ൻ കുറ്റാരോപിതനായതൊക്കെ വൻ വിവാദങ്ങളും പൊട്ടിത്തെറികളുമായിരുന്നു മലയാള സിനിമയിൽ സൃഷ്ടിച്ചത്.

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതാനായി 85 ദിവസത്തോളം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു. കേസിൽ ഒക്ടോബർ 4 ന് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോർട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജാരക്കുക ഉൾപ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. സിനിമ ചിത്രീകരണത്തിന് പോലും കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ രാജ്യത്ത് നിന്ന് പുറത്തു പോകാൻ സാധിക്കുകയുളളൂ. കഴിഞ്ഞ ദിവസം സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ നടന് അനുകൂല വിധി വന്നിരിക്കുന്നത്.

 ദിലീപന്  അനുകൂലവിധി

ദിലീപന് അനുകൂലവിധി

കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പാസ്പോർട്ട് തിരികെ നൽകാൻ കോടതി ഉത്തരവ്. വർക്ക് വിസ ലഭിക്കണമെങ്കിൽ പാസ്പോർട്ട് ഹാജരാക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങ്

ചിത്രത്തിന്റെ ഷൂട്ടിങ്

കേരളത്തിലും വിദേശത്തും വെച്ച് ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജർമനിയ്ക്ക് പോകാനാണ് പാസ്പോർട്ട് ആവശ്യപ്പെട്ടത്.. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് ദിലീപിന്റെ വിദേശയാത്ര. സിനിമയുടെ ആവശ്യാർഥമാണ് വിദേശ യാത്രയെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പാസ്പോർട്ട് താൽക്കാലികമായി വിട്ട് നൽകാൻ കോടതി ഉത്തരവിട്ടത്.

പാസ്പോർ‌ട്ട് നൽകരുതെന്ന് പ്രോസിക്യൂഷൻ

പാസ്പോർ‌ട്ട് നൽകരുതെന്ന് പ്രോസിക്യൂഷൻ

എന്നാൽ ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും. ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവങ്മൂലത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

വിദേശയാത്ര കേസിനെ ബാധിക്കും

വിദേശയാത്ര കേസിനെ ബാധിക്കും

നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായിനബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ സിനിമ ചിത്രീകരണത്തിന്റെ പേരിലുളള ഇത്തരം യാത്രകള‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അതിനാൽ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ജർമനിയിൽ ചിത്രീകരണത്തിനായി ദിലീപിനോടൊപ്പം പോകുന്നവരുടെ പേര്, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങളെന്നും പ്രതിഭാഗം സമർപ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രേസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു

കോടതി ഉപാധികൾ പാലിക്കും

കോടതി ഉപാധികൾ പാലിക്കും

സിനിമയുടെ ആവശ്യത്തിനു വേണ്ടിയാണ് വിദേശത്തു പോകുന്നതെന്നും, അതിനാൽ കോടതി നിർദ്ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷം കോടതിയുടെ ജാമ്യ നിർദ്ദേശങ്ങൾ ഒന്നും തന്നെ ദിലീപ് തെറ്റിച്ചിട്ടില്ല. കോടതി ഉത്തരവിട്ട എല്ലാ നിർദ്ദേശങ്ങളും താരം പാലിച്ചിരുന്നു.

അമ്മയോടോപ്പം ദുബായിയിൽ

അമ്മയോടോപ്പം ദുബായിയിൽ

ജാമ്യത്തിലറിങ്ങിയതിനു ശേഷം ദിലീപ് ദുബായി സന്ദർശനം നടത്തിയിരുന്നു. തന്റെ സംരംഭമായ ദെ പുട്ടിന്റെ പുതിയ ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു താരം അന്ന് ദുബായിൽ പോയത്. ദിലീപിനോടൊപ്പം അന്ന് അമ്മയും ദുബായി സന്ദർശിച്ചിരുന്നു . അതിനു ശേഷം വീണ്ടും വിദേശ യാത്രയ്ക്ക് അനുമതി ചോദിച്ചുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X