പ്രിയാ രാമനും രഞ്ജിത്തും വേര്‍പിരിഞ്ഞു

By Lakshmi

ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനവാര്‍ത്തകളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുന്നത്. ഏറെനാളായി ഊഹാപോങ്ങള്‍ മാത്രമായി അവശേഷിച്ചിരുന്ന ഇക്കാര്യത്തിന് കഴിഞ്ഞ ദിവസംദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയതോടെ സ്ഥിരീകരണമായി. ഇതിനിടെ ചലച്ചിത്രലോകത്ത് മറ്റൊരു താരദമ്പതികള്‍പിരിഞ്ഞുകഴിഞ്ഞു. മലയാളിയായ നടി പ്രിയാ രാമനും നടന്‍ രഞ്ജിത്തുമാണ് പിരിഞ്ഞത്.

2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. നേസം പുതുസ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. പിന്നീട് 1999ല്‍ രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി. വിവാഹശേഷം സിനിമയില്‍ പ്രിയ അത്ര സജീവമല്ലായിരുന്നു. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.

ranjithandpriyaraman

അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിലേയ്ക്ക് തങ്ങളെ നയിച്ചതെന്നും പക്ഷേ ജീവിതത്തില്‍ തങ്ങള്‍ തുടര്‍ന്നും നല്ല കൂട്ടുകാരായിരിക്കുമെന്നും രഞ്ജിത്ത് പറയുന്നു.

തമിഴ് ചിത്രമായ വല്ലിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാരാമനന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് പ്രിയ.

മോഹന്‍ലാല്‍ നായകനായ ചന്ദ്രോത്സവം എന്ന രഞ്ജിത്ത് ചിത്രത്തിലെ ആനപ്രേമിയായ രാമനുണ്ണി എന്ന വില്ലനെക്കുറിച്ച് പറഞ്ഞാല്‍ ആര്‍ക്കും രഞ്ജിത്ത് എന്ന നടനെ ഓര്‍മ്മിക്കാനാവും. മമ്മൂട്ടിയുടെ രാജമാണിക്യം, ഓഗസ്റ്റ് 15 എന്നീ ചിത്രങ്ങളിലും പൃഥ്വിരാജന്റെ താന്തോന്നിയിലും രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X