സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

By Aswini

നടന്‍ സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളി. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിന്റെ പേരിലാണ് കടുംബ കോടതി ജഡ്ജി അജിത കെ ഹസന്‍ ഹര്‍ജി തള്ളിയത്.

1986 ലാണ് നാടക നടിയും ഗായികയുമായ പ്രസന്നകുമാരിയുമായി സായ്കുമാറിന്റെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ കുറേക്കാലമായി ഭാര്യയില്‍ നിന്നും മകളില്‍ നിന്നും അകന്ന് താമസിക്കുകയാണ് സായ്കുമാര്‍. നടി ബിന്ദു പണിക്കറുമായി നടന്റെ വിവാഹവും കഴിഞ്ഞു.

ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്നകുമാരി നല്‍കിയ കേസില്‍ 43,000 രൂപ പ്രതിമാസം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായ്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായ്കുമാര്‍ കോടതിയില്‍ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്.

ആ വിവാഹം

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

പ്രസന്നകുമാരിയും സായ്കുമാറും ആദ്യകാലത്ത് ഒത്തിരി നാടകങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ബന്ധം അങ്ങനെ വളര്‍ന്നു, വീട്ടുകാര്‍ ആലോചിച്ച്, 1986 ല്‍ ഇരുവരും വിവാഹിതരായി

വേര്‍പിരിഞ്ഞു

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

എന്നാല്‍ ബന്ധത്തില്‍ ചില ഉലച്ചിലുകള്‍ സംഭവിച്ചതോടെ 2008 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി.

പ്രസന്നകുമാരി ചതിച്ചോ?

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

തന്റെ യഥാര്‍ത്ഥ വയസ്സിനെക്കാള്‍ കുറച്ചു പറഞ്ഞ് പ്രസന്നകുമാരി തന്നെ ചതിച്ചു എന്നാണ് സായ്കുമാര്‍ പറയുന്നത്. പ്രസന്നകുമാരി സായ്കുമാറിനെക്കാള്‍ വയസ്സില്‍ മൂത്തതാണത്രെ. ഭാര്യയുടെ അത്യാഗ്രഹം കൊണ്ട് താന്‍ പൊറുതിമുട്ടിയെന്നും സായ്കുമാര്‍ പറയുന്നു.

പ്രസന്ന കുമാരിയുടെ വാദം

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

എന്നാല്‍ സായ്കുമാറിന് നടി ബിന്ദു പണിക്കറുമായുള്ള അടുപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് പ്രസന്നകുമാരി പറഞ്ഞു. ബിന്ദു പണിക്കറുമായി അടുത്തതില്‍ പിന്നെ തന്നെ ശ്രദ്ധിക്കാറില്ലെന്നും, തനിക്ക് അസുഖമായപ്പോള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും പ്രസന്ന കുമാറി പറയുന്നു.

മകളുടെ അവസ്ഥ

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്. വിവാഹ മോചനശേഷം മകള്‍ അമ്മയ്‌ക്കൊപ്പമാണ്. എന്നാല്‍ കടുത്ത മാനസിക സമ്മദര്‍ദ്ദവും സാമ്പത്തിക പ്രശ്‌നവും കാരണം മകളുടെ പഠനം പാതിയില്‍ നിര്‍ത്തേണ്ടി വന്നത്രെ. എന്നാലിപ്പോള്‍ വൈഷണവി അച്ഛനുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്.

സായ്കുമാറും ബിന്ദു പണിക്കറും

സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

പ്രസന്നകുമാരിയുമായി വേര്‍പെട്ട ശേഷം സായ്കുമാര്‍ നടി ബിന്ദു പണിക്കറെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദു പണിക്കര്‍ക്ക് ആദ്യവിവാഹത്തില്‍ ഉണ്ടായ മകള്‍ കല്യാണിയും ഇവര്‍ക്കൊപ്പമാണ് താമസം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X