ഗര്‍ഭശ്രീമാന്റെ തിരക്കഥ മോഷണമാണെന്ന്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പുരുഷ ഗര്‍ഭം ഇതിവൃത്തമാക്കിയൊരുക്കിയ ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് കോടതി തടഞ്ഞു. ചിത്രത്തിന്റെ തിരക്കഥ മോഷണാണന്ന പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഒരു മാസത്തേയ്ക്ക് ചിത്രം സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഛായാഗ്രാഹകന്‍ അനില്‍ ഗോപിനാഥാണ് ഗര്‍ഭശ്രീമാന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ സഹസംവിധായകനായ സുധീഷാണ് തിരക്കഥ മോഷണമാണെന്ന് ആരോപിച്ച് പരാതി നല്‍കിയത്. പകര്‍പ്പവകാശ നിയമലംഘനം എന്ന വകുപ്പില്‍പ്പെടുത്തിയാണ് ചിത്രം സ്റ്റേ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്നും തന്റെ അനുവാദമില്ലാതെ നിര്‍മ്മാതാക്കള്‍ അത് സിനിമയാക്കുകയാരുന്നുവെന്നാണ് സുധീഷ് ആരോപിക്കുന്നത്. ജയകുമാര്‍, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ജെകെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഗര്‍ഭശ്രീമാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പുരുഷന്‍ ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ, സുരാജ് വെഞ്ഞാറമൂടാണ് ഗര്‍ഭം ധരിയ്ക്കുന്ന പുരുഷനായി എത്തുന്നത്. ചിത്രത്തില്‍ നായികയായിരിക്കുന്നത് പുതുമുഖം ഗൗരി കൃഷ്ണയാണ്.


Click it and Unblock the Notifications











