അമലയ്ക്ക് പരസ്യത്തില്‍ അഭിനയിക്കാന്‍ കോടതിയുടെ വിലക്ക്
നിങ്ങള്‍ അറിഞ്ഞോ..അമല പോള്‍ 30 ലക്ഷം വാങ്ങി അഭിനയിക്കാതെ മുങ്ങി. ഒരു സ്വര്‍ണ്ണ കടയുടെ പരസ്യത്തിനാണ് താരം 30 ലക്ഷം വാങ്ങി അഭിനയിക്കാതെ മുങ്ങിയത്. നടിമാരിലും ഇങ്ങനെ പറ്റിപ്പു പാര്‍ട്ടികളുണ്ടോ.. കഷ്ടം തന്നെ.. ഇപ്പോള്‍ സിനിമാ താരങ്ങളുടെ പ്രധാന അത്താണിയാണല്ലോ ഈ പരസ്യങ്ങള്‍. ഇപ്പോള്‍ പരസ്യങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത് സിനിമാ താരങ്ങള്‍ ആണ്. കോടികളാണ് പരസ്യങ്ങളിലൂടെ ഇവര്‍ വാങ്ങുന്നത്. സിനിമ കിട്ടിയില്ലെങ്കിലും ഇത് കൊണ്ട് കഞ്ഞി കുടിച്ചു പോകാം.
ഇതില്‍ തെന്നിന്ത്യന്‍ നടി അമല കാണിച്ചതാണ് കൂടിപ്പോയത്. ഒരു ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കാന്‍ 30 ലക്ഷം വാങ്ങിയ അമല അഭിനയിക്കാതെ മുങ്ങിയെന്നാണ് പരാതി. കേസ് കോടതിയില്‍ വരെ എത്തി. അമലയ്ക്ക് ഇതിന്റെയൊക്കെ വല്ല കാര്യം ഉണ്ടായിരുന്നോ. കല്ല്യാണത്തിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് വീണ്ടും കേസ്.

വിശ്വാസ വഞ്ചന കുറ്റത്തിനു അമലയ്‌ക്കെതിരെ കേസും എടുത്തു. പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നടി അമല പോളിനെ കോടതി വിലക്കി. എറണാകുളം ഗോള്‍ഡ് സൂക്കിലെ മില്ലേനിയം ഗോള്‍ഡ് എന്ന ജ്വല്ലറി പരസ്യത്തിലാണ് അഭിനയിക്കാതെ നടി മുങ്ങിയത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അമലയ്‌ക്കെതിരെ നടപടി എടുത്തത്.
കരാറില്‍ ഒപ്പിട്ട് പണം വാങ്ങിയശേഷം പറഞ്ഞ ദിവസം അഭിനയിക്കാന്‍ എത്തിയില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോള്‍ അഭിനയിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു എന്നാണ് പരാതിക്കാര്‍ കോടതിയെ അറിയിച്ചത്. കേസ് പരിഗണിച്ച കോടതി നടി അമല പോളിനെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.


Click it and Unblock the Notifications