twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമൂഴം വിവാദം! ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് എംടി! കേസ് പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

    By Prashant V R
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു രണ്ടാമൂഴം. ആയിരം കോടി ബഡ്ജറ്റില്‍ ഒരുക്കുമെന്ന് അറിയിച്ച ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാവുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനായി എല്ലാവരും വലിയ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി എംടി വാസുദേവന്‍ നായര്‍ അറിയിച്ചിരുന്നത്.

    രാഷ്ട്രീയ സൂചനയുളള രംഗങ്ങള്‍ നീക്കം ചെയ്യണം! സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്‌നാട് മന്ത്രിരാഷ്ട്രീയ സൂചനയുളള രംഗങ്ങള്‍ നീക്കം ചെയ്യണം! സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്‌നാട് മന്ത്രി

    ചിത്രത്തില്‍ നിന്നും പിന്മാറുന്നതായും തിരക്കഥ തിരിക വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നത്. സമവായ ശ്രമങ്ങള്‍ക്കായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ എംടിയെ സമീപിച്ചെങ്കിലും തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തിരക്കഥ തിരിക വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി എംടി കോഴിക്കോട് മുന്‍സിപ്പല്‍ കോടതി നല്‍കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ച കോടതി ഈ മാസം 13ലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്.

    നിലപാടില്‍ ഉറച്ച് എംടി

    നിലപാടില്‍ ഉറച്ച് എംടി

    ചിത്രത്തില്‍ നിന്നും പിന്മാറുന്നതായും തിരക്കഥ തിരികെ ലഭിക്കണമെന്നുമുളള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എംടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എംടിയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് എംടിയുടെ അഭിഭാഷകന്‍ വീണ്ടും ഇക്കാര്യം അറിയിച്ചിരുന്നത്. കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്.

    അഭിഭാഷകന്‍ പറഞ്ഞത്

    അഭിഭാഷകന്‍ പറഞ്ഞത്

    എംടിയുടെ കേസ് പരിഗണിക്കുന്നത് നവംബര്‍ 13ാം തിയ്യതിയിലേക്കാണ് കോടതി മാറ്റിവെച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നതല്ല എന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ വിഎ ശ്രീകുമാര്‍ മേനോന്‍ എംടിയുമായുളള കേസില്‍ മധ്യസ്ഥനെ വെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സിനിമയുമായുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നായിരുന്നു ബുധനാഴ്ച കോടതി വീണ്ടും വാദം കേട്ടിരുന്നത്.

    നാലു വര്‍ഷമായിട്ടും നടന്നില്ല

    നാലു വര്‍ഷമായിട്ടും നടന്നില്ല

    രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 11നായിരുന്നു എംടിയുടെ പ്രതികരണം എത്തിയിരുന്നത്. മൂന്നുവര്‍ഷം കൊണ്ട് സിനിമാ നിര്‍മ്മിക്കാമെന്ന് കരാറുണ്ടെങ്കിയെങ്കിലും നാലു വര്‍ഷമായിട്ടും ഒന്നും നടക്കുന്നില്ലെന്ന് എംടി പറഞ്ഞിരുന്നു. തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി പരസ്യ പ്രസ്താവന നടത്തുകയായിരുന്നു എംടി. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

    ശ്രീകുമാര്‍ മേനോന്‍റെ ശ്രമങ്ങള്‍

    ശ്രീകുമാര്‍ മേനോന്‍റെ ശ്രമങ്ങള്‍

    ഇതിനു പിന്നാലെയാണ് എംടിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നത്. അനുരഞ്ജന ശ്രമവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയെങ്കിലും എംടി അതിന് വഴങ്ങിയില്ലായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതും സിനിമ വൈകിയതുമായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് കോടതി സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താല്‍ക്കാലികമായി വിലക്കിയിരുന്നു.

    കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍

    ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

    English summary
    court will consider randamoozahm case on november 13
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X