രണ്ടാമൂഴം: കേസുമായി മുന്നോട്ടുതന്നെയെന്ന് എംടി! ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി

By Midhun Raj

Recommended Video

കേസുമായി മുന്നോട്ടുപോകുമെന്ന് എം ടി വാസുദേവന്‍ നായര്‍ | filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആയിരം കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാവുമെന്നായിരുന്നു അണിയറക്കാര്‍ അറിയിച്ചിരുന്നത്. ലോക സിനിമയിലെ തന്നെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് ചിത്രത്തിന്റെ ഭാഗമായി എത്തുന്നത്.

അതേസമയം രണ്ടാമൂഴത്തില്‍ നിന്നും പിന്മാറുന്നതായുളള എംടി വാസുദേവന്‍ നായരുടെ പ്രസ്താവന എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം വൈകുന്നതിലുളള അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു എംടി എത്തിയിരുന്നത്. തുടര്‍ന്ന് തന്റെ തിരക്കഥ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അദ്ദേഹം കോഴിക്കോട് മുന്‍സിപ്പല്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ എംടിയെ അനുനയിപ്പിക്കാന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയെങ്കിലും കേസുമായി മുന്നോട്ടെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് എംടി വാസുദേവന്‍ നായര്‍. അതേസമയം രണ്ടാമൂഴവുമായി ബന്ധപ്പെട്ട എംടിയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.

രണ്ടാമൂഴം

രണ്ടാമൂഴം

രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 11നായിരുന്നു എംടി വാസുദേവന്‍ നായരുടെ പ്രതികരണം എത്തിയിരുന്നത്. ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി എംടി പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചു തരണമെന്നും മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ തരാമെന്നും പറഞ്ഞായിരുന്നു എംടി കോടതിയെ സമീപിച്ചിരുന്നത്.

കരാര്‍ കാലാവധി കഴിഞ്ഞു

കരാര്‍ കാലാവധി കഴിഞ്ഞു

ഇതിനു പിന്നാലെയാണ് എംടിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നത്. അനുരഞ്ജന ശ്രമവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയെങ്കിലും എംടി അതിന് വഴങ്ങിയില്ലെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതും സിനിമ വൈകിയതുമായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് കോടതി സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താല്‍ക്കാലികമായി വിലക്കിയിരുന്നു.

ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കണമെന്നുളള എംടി വാസുദേവന്‍ നായരുടെ ഹര്‍ജി കോടതി വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്കാണ് കോടതി മാറ്റിവെച്ചിരിക്കുന്നത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതി തന്നെയാണ് കേസ് പരിഗണിക്കുന്നത്.

കേസുമായി മുന്നോട്ട് പോകും

കേസുമായി മുന്നോട്ട് പോകും

അതേസമയം കേസില്‍ നിന്നും പിന്മാറുന്നതായുളള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി എംടി വാസുദേവന്‍ നായര്‍ രംഗത്തെത്തിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ താന്‍ പിന്നോട്ടില്ലെന്നാണ് എംടി പ്രതികരിച്ചത്. കേസ് നടക്കട്ടെയെന്നും അതുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ

സിനിമയുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ആയിരുന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത്. ഒടിയന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് അദ്ദേഹത്തെ കാണാന്‍ വൈകിയതെന്നും രണ്ടാമൂഴവുമായി ബന്ധപ്പെട്ട ജോലികള്‍ ഉടന്‍ തുടങ്ങുമെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഉറച്ച നിലപാടില്‍ തന്നെ എംടി നില്‍ക്കുന്നതിനാല്‍ സിനിമ യാഥാര്‍ത്ഥ്യമാവുമോയെന്ന കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X