twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസിന് ആദ്യമെത്തുന്നത് കസിന്‍സ്‌

    By Nirmal Balakrishnan
    |

    ഇനി കേരളത്തിലെ തിയറ്ററുകളില്‍ ക്രിസ്മസ് ആഘോഷമാണു വരുന്നത്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും പൃഥ്വിയുടെയും സാന്നിധ്യമില്ലാത്തൊരു ക്രിസ്മസ് ആഘോഷമാണ് ഇക്കുറിയുള്ളത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യഎന്നിവര്‍ക്കൊപ്പം അതിഥിയായി ആമിര്‍ഖാനുമുണ്ടാകും.

    വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് ആണ് ആദ്യം റിലീസ് ചെയ്യുന്ന ക്രിസ്മസ് ചിത്രം. ഡിസംബര്‍ 19ന് കസിന്‍സ് എത്തും. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്‌സുരാജ് വെഞ്ഞാറമൂട് എന്നിവരാണു നായകര്‍.

    cousins

    തൊട്ടുപിന്നാലെ ജയസൂര്യയുടെ ആമയും മുയലും എത്തും. പ്രിയദര്‍ശന്‍ ജയസൂര്യയെ നായകനാക്കി ആദ്യമായി ഒരുക്കുന്ന മുഴുനീള കോമഡിയാണ് ചിത്രം. ഇന്നസെന്റ്, നെടുമുടി, പിയാ ബാജ്‌പേയി തുടങ്ങിയവരാണു മറ്റു താരങ്ങള്‍. ക്രിസ്മസ് ദിനത്തിലാണ് മമ്മൂട്ടിയുടെ ഫയര്‍മാന്‍ എത്തുന്നത്.ദീപു കരുണാകരന്‍ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടി ഫയര്‍മാന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

    ആമിര്‍ഖാന്റെ പികെയും ഇതോടൊപ്പം തിയറ്ററിലെത്തും. അനുഷ്‌കാ ശര്‍മയാണ നായിക. ഈ ചിത്രങ്ങളോടെല്ലാം മല്‍സരിക്കാന്‍ രജനീകാന്തി്‌ന്റെ ലിംഗയും തിയറ്ററിലുണ്ടാകും.

    ദിലീപിന്റെ മര്യാദ രാമന്‍ ക്രിസ്മസിനു തിയറ്ററിലെത്തേണ്ടതായിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റി വയ്ക്കുയായിരുന്നു.

    English summary
    Cousins set to release on Christmas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X