twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും സുരാജും പളനിയില്‍ കുടുങ്ങി!

    By Aswathi
    |

    'കസിന്‍സ്' സിനിമയുടെ ഷൂട്ടിങ്ങിന് തമിഴനാട്ടിലെത്തിയ ടീം പളനിയില്‍ കുടുങ്ങി. ജയലളിതയ്‌ക്കെതിരെ വിധി വന്ന് തമിഴകം കത്തിപ്പടരുന്നതോടെ ടീമംഗങ്ങള്‍ തമിഴ് നാട്ടില്‍പെട്ടുപോകുകയായിരുന്നു്. സുരാജാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

    സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ് സംവിധായകന്‍ വൈശാഖ്, ഛായാഗ്രഹകന്‍ തുടങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്‍പ്പടെ 600 പേരാണ് പളനിയില്‍ കുടുങ്ങിയിരിക്കുന്നത്. പളനിക്കടുത്തുള്ള നീക്കാര്‍പെട്ടി എന്ന സ്ഥലത്ത് 60ലക്ഷം രൂപയുടെ സെറ്റിട്ടാണ് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ ജയലളിതയ്‌ക്കെതിരെ വിധിവന്നത്. ഇതേ തുടര്‍ന്ന് അക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

    cousins

    കേരള, കര്‍ണാടക വണ്ടികള്‍ കേന്ദ്രീകരിച്ചാണ് അക്രമം കൂടുതലായി നടക്കുന്നത്. വിധി പ്രഖ്യാപിച്ചത് മലയാളി ജഡ്ജിയാണെന്നതുകൊണ്ടാണ് കേരളക്കാരോട് കലിപ്പ്. ഷൂട്ടിങ് നിര്‍ത്തിവച്ചെങ്കിലും റൂമിലേക്ക് പോകാനോ, പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. പളനിയില്‍ മൂന്നുനാലു ബസുകളും ഒരു ജീപ്പും കത്തിച്ചിട്ടുണ്ട്. കട കമ്പോളങ്ങള്‍ക്കു നേരെയും അക്രമം നടക്കുന്നു. അവയെല്ലാം അടിച്ചു തകര്‍ക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

    ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സിന്റെ ഷൂട്ടായതിനാല്‍ത്തന്നെ 500ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ലൊക്കേഷനിലുണ്ട്. മലയുടെ സൈഡിലാണ് ഈ ഷൂട്ടിങ് ലൊക്കേഷന് സെറ്റിട്ടിരിക്കുന്നത്. ആയതിനാലാകാം ഇവിടേക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. രാത്രിയില്‍ ആഹാരവും മറ്റും കിട്ടുന്ന കാര്യവും വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് സുരാജ് പറഞ്ഞു.

    English summary
    Malayalam Film Cousins team trapped in Tamil Nadu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X