വൈശാഖിന്റെ കസിന്‍സ് ഓഗസ്റ്റില്‍ തുടങ്ങും

By Lakshmi

സംവിധായകന്‍ വൈശാഖിന്റെ പുത്തന്‍ കോമഡി ചിത്രം കസിന്‍സിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങും. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്ജ് എന്നിവരെല്ലാമാണ് കസിന്‍സില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഓഗസ്റ്റിലാണ് കസിന്‍സിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നത്. ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തമിഴ് നടി വേദികയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. ചാക്കോച്ചന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് പുറമേ നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാം അവതരിപ്പിക്കുന്ന ഇരുപതോളം മറ്റ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

ബാംഗ്ലൂര്‍, പൊള്ളാച്ചി, കൊടൈക്കനാല്‍, അതിരപ്പിള്ളി, എറണാകുളം എന്നിവിടങ്ങളിലെല്ലമായിട്ടാണ് കസിന്‍സ് ചിത്രീകരിക്കുക. വന്‍ ബജറ്റിലൊരുക്കുന്ന കസിന്‍സി് സേതുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

chackochanandbijumenon

2010ല്‍ മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ എന്ന ചിത്രമൊരുക്കിക്കൊണ്ടാണ് വൈശാഖ് അരങ്ങേറ്റം കുറിച്ചത്. സൂപ്പര്‍ഹിറ്റായി മാറിയ ഈ ചിത്രത്തിന് പിന്നാലെ ചാക്കോച്ചന്‍, ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍ കൂട്ടുകെട്ടിനെ വച്ചെടുത്ത സീനിയേഴ്‌സും വന്‍ വിജയമായി. പിന്നീട് മല്ലു സിങ്, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളും വൈശാഖ് സംവിധാനം ചെയ്തു. ഇവയും മികച്ച വിജയങ്ങളായിരുന്നു.

പതിവ് ട്രാക്കില്‍ നിന്നും മാറി വൈശാഖ് ചെയ്ത ചിത്രമായിരുന്നു വിശുദ്ധന്‍. കുഞ്ചാക്കോ ബോബനും മിയ ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തിയ വിശുദ്ധന്‍ സീരിയസായ ഒരു കഥയാണ് പറഞ്ഞതെങ്കിലും ചിത്രം വേണ്ടത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്തായാലും കസിന്‍സിലൂടെ തന്റെ പതിവ് ശൈലിയില്‍ വൈശാഖ് ഒരു സൂപ്പര്‍ഹിറ്റു തന്നെ ഒരുക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X