»   » കമ്പിളി പുതപ്പ് കൊണ്ട് നാണം മറച്ച് ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.. ഇത് നമ്മുടെ ലെന തന്നെയോ!!!

കമ്പിളി പുതപ്പ് കൊണ്ട് നാണം മറച്ച് ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.. ഇത് നമ്മുടെ ലെന തന്നെയോ!!!

Posted By: Rohini
Subscribe to Filmibeat Malayalam
ലെനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് | filmibeat Malayalam

ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിച്ച നടിയാണ് ലെന. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോഴും അമിതമായി ഗ്ലാമര്‍ വേഷം ലെന ചെയ്യാറില്ല. എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു.

അമ്മാവന്റെ മക്കള്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തു, നഗ്നയായിട്ടില്ല എന്ന് ഷക്കീല!

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.. വീഡിയോ കാണാം..

വ്യത്യസ്തം

മേക്കപ്പ് മുതല്‍ എല്ലാം വ്യത്യസ്തമാണ്. മഹാദേവന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉണ്ണി പി എസ് ആണ് ലെനയുടെ ഈ മേക്കപ്പിന് പിന്നില്‍. ശ്രേയ അരവിന്ദാണ് സ്റ്റൈലും വസ്ത്രാലങ്കാരവും.

ഇതുവരെ കാണാത്ത ലെന

ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ.. അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിയ്ക്കും വിധമാണ് ലെനയുടെ ലുക്ക്.

ഗ്ലാമറാണ്

ഒരു കമ്പിളി പുതപ്പ് കൊണ്ട് മൂടിയ തരത്തിലുള്ള വേഷങ്ങളിലും ലെന എത്തുന്നു. ഇതിന് മുന്‍പ് ഇത്രയേറെ ഗ്ലാമറായി ലെനയെ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകാഭിപ്രായം.

സ്റ്റൈലിഷ്

സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും ലെന നടത്തിയിട്ടുണ്ട്. പക്ഷെ ഇത്രയെറെ ഗ്ലാമറസ്സായിരുന്നില്ല. നോട്ടത്തിലും മുഖഭാവങ്ങളിലും ആ 'ഹോട്ട് ലുക്ക്' ലെന കൊണ്ടുവരുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍

സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.

അന്യഭാഷയിലും

മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി. ഡോ. ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് പോകുകയാണ് ലെന.

പുതിയ സിനിമകള്‍

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ലെന ഇപ്പോള്‍. തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം ചെയ്യുന്ന ആദം ജോആന്‍, രാമലീല എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ ലെനയുടേതായി റിലീസായത്.

ഇതാണ് വീഡിയോ

ഇനി വീഡിയോ ഒന്ന് കണ്ടു നോക്കൂ..

English summary
Cover Shoot of Lena for Cream Life ...Behind the Scenes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam