നീതി തേടുന്ന സസ്പെന്‍സ് ത്രില്ലര്‍ - കവര്‍സ്റോറി

By Staff

നീതി തേടുന്ന സസ്പെന്‍സ് ത്രില്ലര്‍ - കവര്‍സ്റോറി
സപ്തംബര്‍ 02, 2000

പത്രത്തിനു ശേഷം സുരേഷ് ഗോപി വീണ്ടും മാധ്യമപ്രവര്‍ത്തകനാകുന്ന ചിത്രമാണ് ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന കവര്‍സ്റോറി. പത്രത്തിനു പകരം ഇവിടെ ടി.വി. ചാനലിലെ വാര്‍ത്താലേഖകനാണ് സുരേഷ്ഗോപി .

ട്രൂ വിഷന്‍ ന്യൂസ് എന്ന ടി.വി. ചാനലിന്റെ മേധാവിയും റിപ്പോര്‍ട്ടറുമായ വിജയ്. നഗരത്തില്‍ നടക്കുന്ന ചില സംഭവങ്ങളുടെ നിഗൂഢതകള്‍ തേടി യാത്രയാകുന്നു. ഇതേ സംഭവങ്ങളെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ആനന്ദും അന്വേഷിക്കുന്നുണ്ട്.

ഇരുവരുടെയും അന്വേഷണങ്ങള്‍ രണ്ടുതലത്തിലൂടെ നീങ്ങുമ്പോഴാണ് അവര്‍ക്കിടയിലേക്ക് ജാസ്മിന്‍ എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. ദൂരൂഹതകള്‍ നിറഞ്ഞ ഈ കഥാപാത്രം ഇരുവരുടെയും അന്വേഷണത്തെ സാരമായി ബാധിക്കുന്നു.

വിജയിനെ സുരേഷ്ഗോപിയും ആനന്ദിനെ ബിജുമേനോനും അവതരിപ്പിക്കുന്നു. ജാസ്മിനായെത്തുന്നത് താബുവാണ്. ദേശീയ അവാര്‍ഡ് നേടിയ ബി .ഉണ്ണിക്കൃഷ്ണനാണ് കവര്‍സ്റോറിയുടെ തിരക്കഥ തയ്യാറാക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ശരത് ഈണം പകരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ക്യാമറ വേണുഗോപാല്‍.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാറും സനല്‍കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബി സിനിവിഷന്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X