twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ കാലം വെറുതേ കളയണ്ട! കിടിലന്‍ കഥ അയച്ചാല്‍ സിനിമയാക്കാമെന്ന് ജൂഡ് ആന്റണി ജോസഫ്

    |

    കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ച് കേരളത്തിലും എത്തിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും വൈറസ് ബാധിച്ച് കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍ പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഒരു ദിവസം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. മാര്‍ച്ച് 22 ന് വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

    ഇതിന് പിന്തുണ നല്‍കി സിനിമാ താരങ്ങളും എത്തിയിരുന്നു. ഈ കൊറോണ കാലം വീടിനുള്ളില്‍ ചിലവഴിക്കുന്നവര്‍ക്കായി ഒരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. വീട്ടിലിരിക്കുന്ന സമയത്ത് കഥയെഴുതി അയക്കാനും കിടിലന്‍ കഥയാണെങ്കില്‍ നമുക്ക് അത് സിനിമയാക്കാമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ജൂഡ് ഇത് പറഞ്ഞിരിക്കുന്നത്.

    jude-anthany-joseph

    ജൂഡിന്റെ കുറിപ്പ് വായിക്കാം

    'വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ. നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ), ഇങ്ങോട്ടു അയച്ചോ. ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു'.

    ഓം ശാന്തി ഓശാന എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ജൂഡ് സംവിധാനത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരു മുത്തശ്ശിഖദ എന്ന സിനിമയും ഒരുക്കി. ഇനി പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന 2403 ഫീറ്റ് എന്ന സിനിമയുടെ തയ്യാറെടുപ്പുകൡലായിരുന്നു ജൂഡ്. ഇതിനൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നുമുണ്ട് താരം.

    jude-anthany-joseph

    കൊറോണ കാലത്തെ കഥയെഴുത്ത് എന്ന ആശയത്തെ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ജൂഡിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കഥ അയച്ചിട്ടുണ്ടെന്ന് കമന്റുമായി എത്തിയിരിക്കുന്നത്. വെറുതേ കിട്ടുന്ന സമയം പാഴാക്കി കളയാതെ ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നും ജൂഡിന്റെ ഐഡിയ നല്ലതാണെന്നും ചിലര്‍ പറയുന്നുണ്ട്.

    കൊറോണ എല്ലാ മേഖലയും ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് സിനിമാ മേഖലയെയും. ചിത്രീകരണം നടത്തി കൊണ്ടിരുന്ന സിനിമകളുടെ ഷൂട്ടിങ് എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. തിയറ്ററുകളെല്ലാം മാര്‍ച്ച് 31 വരെ അടച്ചു. വിദേശത്തേക്ക് പോയി വന്നവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

    Read more about: coronavirus
    English summary
    Covid 19: Jude Anthany Joseph Super Idea
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X