സീരിയല്‍ നടിയ്ക്ക് കൊറോണ; നടിയോട് സമ്പര്‍കം പുലര്‍ത്തിയ 33 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി

ലോക് ഡൗണ്‍ ഒന്ന് അയവ് വരുത്തിയപ്പോഴേക്കും ചില സിനിമകളുടെയും സീരിയലിന്റെയും ചിത്രീകരണം പുനരാരംഭിച്ചിരുന്നു. എന്നാല്‍ എത്രയൊക്കെ മുന്‍കരുതലുകളോടെ ഷൂട്ടിങ് നടത്തിയിട്ടും തെലുങ്ക് സീരിയല്‍ ലോകത്തെ കൊറോണ പിന്തുടരുന്നു. തെലുങ്ക് സീരിയല്‍ താരങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. കസ്തൂരി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്‍ടിന്‍ടി ഗ്രഹലക്ഷ്മി എന്ന സീരിയലില്‍ അഭിനയിക്കുന്ന ഹരി കൃഷ്ണ എന്ന നടിയ്‌ക്കൊണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ലൊക്കേഷനിലും മറ്റും നടിയുമായി സമ്പര്‍കം പുലര്‍ത്തിയ 33 പേരെയും കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കി. ഇവരുടെ റിസള്‍ട്ട് ലഭിച്ചിട്ടില്ല.

തെലുങ്ക് സീരിയലില്‍ ടി ആര്‍ പി റേറ്റിങില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സീരിയലാണ് ഇന്‍ടിന്‍ടി ഗ്രഹലക്ഷ്മി. എത്ര വലിയ റേറ്റിങ് ഉള്ള സീരിയല്‍ ആണെങ്കിലും ഈ സാഹചര്യത്തില്‍ ചിത്രീകരണം പുനരാരംഭിയ്ക്കാന്‍ എടുത്ത തീരുമാനം തെറ്റായി പോയി എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് തെലുങ്ക് സീരിയല്‍ ലോകത്ത് നിന്ന് കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

coronavirus


നേരത്തെ സീരിയല്‍ നടന്‍ പ്രഭാകരന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. നടനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകളുടെ കൊവിഡ് 19 പരിശോധനകള്‍ നടത്തിയിരുന്നു. ആര്‍ക്കും തന്നെ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ സീരിയലുകളുടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തി വയ്ക്കണം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

രണ്ട് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ ഭയപ്പെട്ടിരിയ്ക്കുകയാണ് തെലുങ്ക് ടെലിവിഷന്‍ ലോകം. കഴിഞ്ഞ ദിവസം നടി സമാന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് സ്വാതി തന്നെയാണ്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X