സംസ്ഥാന അവാര്‍ഡ് നേടിയ ക്രൈം ത്രില്ലര്‍ സിആര്‍ നമ്പര്‍ 89 തീയേറ്റിലെത്തുന്നു
കോഴിക്കോട്: ഒരുവിഭാഗം പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന സുദേവന്റെ ക്രൈം ത്രില്ലര്‍ സിനിമ സിആര്‍ നമ്പര്‍ 89 തീയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി ഒരു വര്‍ഷത്തിനുശേഷമാണ് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ജൂണ്‍ 5ന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തീയേറ്ററുകളിലാകും റിലീസ്. പല ചലചിത്രോത്സവങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് സുദേവന്റെ സിആര്‍ നമ്പര്‍ 89 എന്ന ക്രൈം ത്രില്ലര്‍. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സനിമകള്‍ പുറത്തിറക്കുന്ന കാലത്ത് തീര്‍ത്തും ചെലവുകുറഞ്ഞ രീതിയിലാണ് സുദേവന്‍ സിനിമ ഒരുക്കുന്നത്.

തിരക്കഥയിലും സംവിധാനത്തിനും സുദേവന്‍ പുലര്‍ത്തുന്ന ആത്മാര്‍ഥയാണ് സിനിമയുടെ വിജയത്തിന് പിന്നില്‍. ഒട്ടേറെ അവാര്‍ഡുകള്‍ ഇതിനികം തന്നെ സിനിമ നേടിക്കഴിഞ്ഞു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് പുറമെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് സിനിമയിലെ അഭിനയത്തിലൂടെ നടന്‍ അശോക് കുമാറിന് ലഭിച്ചു.
മികച്ച നവാഗതസംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുദേവന് ലഭിച്ചിട്ടുണ്ട്. പത്മരാജന്‍ അവാര്‍ഡ്, പതിനെട്ടാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ NETPAC അവാര്‍ഡ് എ്ന്നിവയും സിആര്‍ നമ്പര്‍ 89 കരസ്ഥമാക്കിയിരുന്നു.


Click it and Unblock the Notifications