ക്രിക്കറ്റ് താരവുമായി നടിയുടെ വിവാഹം! ആശ്രിത ഷെട്ടിയെ വിവാഹം കഴിക്കാനൊരുങ്ങി മനീഷ് പാണ്ഡെ
വീണ്ടും താരവിവാഹങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. സിനിമാ നടിമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവും നേരത്തെ ഒരുപാട് ഉണ്ടായിട്ടുണ്ട്. വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹമായിരുന്നു ഇത്തരത്തില്‍ അവസാനം നടന്നത്. ഇപ്പോഴിതാ സാമനമായൊരു വിവാഹം നടക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. തമിഴ് ചലച്ചിത്ര നടിയായ ആശ്രിത ഷെട്ടിയാണ് വധു. ഡിസംബര്‍ രണ്ടിന് മുംബൈയില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സൂചന.

ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരികരിച്ചിട്ടുണ്ട്. 2015 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയ മനീഷ് പാണ്ഡെ നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ടീമിനെ നയിക്കുകയാണ്. ഇതിനകം 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും ഇന്ത്യയ്ക്കായി മനീഷ് കളിച്ചു.
മുംബൈ സ്വദേശിനിയായ ആശ്രിത തുളു സിനിമയില്‍ അഭിനയിച്ചാണ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം തമിഴിലേക്ക് അഭിനയിക്കാനെത്തിയ നടി മൂന്ന് തമിഴ് സിനിമകളിലും ഒരു തുളു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാന്‍ താന്‍ സിവ എന്ന ചിത്രമാണ് ആശ്രിതയുടേതായി ഇനി വരാനിരിക്കുന്നത്.


Click it and Unblock the Notifications