twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെലുങ്ക് സൂപ്പര്‍സ്റ്റാറിന് ശ്രീശാന്ത് വില്ലന്‍??

    By Aswathi
    |

    ഐ പി എല്‍ ഒത്തുകളിക്കേസില്‍ ആരോപണ വിധേയനായതോടെ ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഔട്ടായി. പക്ഷെ ക്രിക്കറ്റിനു പുറമെ ഡാന്‍സിലും പാട്ടിലും അഭിനയത്തിലും കമ്പമുള്ള ശ്രീശാന്ത് അടുത്തിടെ 'ഝലക് ദിഖ്‌ലാജ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. പക്ഷെ വിധി നിര്‍ണയത്തിലെ ചില പാകപ്പിഴകള്‍ കാരണം താരം വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

    ഡാന്‍സ് വിട്ടപ്പോള്‍ ശ്രീ അടുതിലേക്ക് കടുന്നു. മോഡലിങിലും താത്പര്യമുള്ള ശ്രീശാന്ത് ഇി പരീക്ഷിയ്ക്കുന്നത് അഭിനയമാണ്. തെലുങ്ക് ഇന്റസ്ട്രിയില്‍ നിന്ന് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധികം താമസിയാതെ ശ്രീശാന്ത ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കും.

    sreesanth

    പോക്കിര്, ബിസ്‌നസ് മാന്‍ എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ സംവിധാനം ചെയ്ത പൂരി ജഗന്നാഥാണ് ശ്രീശാന്തിനൊപ്പം ഒരു സിനിമ ചെയ്യുന്നത്. പക്ഷെ ശ്രീ നായകനല്ല കേട്ടോ, വില്ലനാണ്. ജൂനിയര്‍ എന്‍ ടി ആര്‍ ആണ് ചിത്രത്തിലെ നായകന്‍.

    അടുത്തിയെ പൂരി ജഗന്നാഥിന്റെ ഓഫീസില്‍ ശ്രീശാന്തിനെ കണ്ടതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. തെലുങ്കിലെ മറ്റൊരു സംവിധായകനായ ശ്രീധര്‍ ഒരുക്കുന്ന ചിത്രത്തില്‍ താന്‍ ഉണ്ടാകുമെന്ന് നേരത്തെ ശ്രീശാന്ത് അറിയിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ അപ്രതീക്ഷിതമായാണ് ശ്രീയ്ക്ക് ജൂനിയര്‍ എന്‍ ടി ആറിന്റെ ചിത്രം ലഭിച്ചതെന്നാണ് അറിയുന്നത്.

    English summary
    After spot fixing allegations and subsequent arrest, the Kerala pacer S Sreesanth made a public comeback in Jhalak Dikhhla Jaa. And now, he is taking it a notch higher by making his debut in a Tollywood film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X