For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെറ്റിൽ കേക്ക് മുറിച്ചപ്പോൾ കയർത്തു , മോശമായി പെരുമാറി! ശ്രീകുമാർ മേനോനെതിരെ മഞ്ജു

    |

    സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ഓടിയൻ സെറ്റിലുണ്ടായിരുന്ന എല്ലാവരേയും വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീകുമാർ മേനോനെതിരെ മഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.

     manju warrier

    എന്നെ തിരിച്ചു കൊണ്ടു പോകൂ... ഫഹദിനോടൊപ്പം പ്രാഗിൽ അവധി ആഘോഷിച്ച് നസ്രിയ

    ഒടിയൻ സിനിമ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ദേഷ്യപ്പെട്ടുവെന്നും മോശമായി സംസാരിച്ചുവെന്നും മഞ്ജുവാര്യർ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നേരത്തെ തന്നെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തിരുന്നു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.‌

    മകൾക്ക് വിവാഹ സമ്മാനവുമായി അമ്മ കല ! നിറകണ്ണുകളോടെ ശ്രീലക്ഷ്മി...

    സമൂഹമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു എന്ന് മ‍ഞ്ജു നേരത്തെ മൊഴി നൽകിയിരുന്നു.ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നിൽ ശ്രീകുമാര്‍ മേനോനാണെന്നും നടി പറയുന്നു. എന്നാൽ മഞ്ജുവിന്റെ ആരോപണങ്ങളെ നിഷേധിച്ച് ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. അതേസമയം അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്.

    English summary
    crime branch will take statement from all workersof odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X