ബോളിവുഡില്‍ അവസരം കിട്ടിയതിന്റെ അഹങ്കാരം, പ്രമുഖ നടിയ്‌ക്കെതിരെ ക്രിമിനല്‍ കേസ്?
അര്‍ജ്ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ച നായികയാണ് ശാലിനി പാണ്ഡെ. ആദ്യ ചിത്രം തന്നെ ക്ലിക്ക് ആയതോടെ നടിയ്ക്ക് തമിഴിലും തെലുങ്കുവിലും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. ഗൊറില്ല, 100% എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രദ്ധ നേടി. മൂതര്‍ കോടം നവീന്‍ സംവിധാനം ചെയ്യുന്ന അഗ്നി സിറകുകള്‍ എന്ന തമിഴ് ചിത്രം ശാലിനി കരാറ് ചെയ്തിരുന്നു. വിജയ് ആന്റണിയും അരുണ്‍ വിജയ് യും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്ത്രതിന്റെ ഷൂട്ടിങും ആരംഭിച്ചു.
എന്നാല്‍ സിനിമ പകുതിയിലധികം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം ശാലിനി സിനിമയുമായി സഹകരിക്കാന്‍ തയ്യാറായില്ല. സംവിധായകനും നിര്‍മാതാവും നടിയോടോ കാര്യം തിരക്കി സിനിമയിലേക്ക് തിരിച്ച് വിളിച്ചെങ്കിലും നടി വിസമ്മതിച്ചുവത്രെ. ഒടുവില്‍ നിര്‍മാതാവ് ശാലിനി പാണ്ഡെയ്‌ക്കെതിരെ തമിഴ് - തെലുങ്ക് പ്രൊഡ്യൂസര്‍ കൗണ്‍സിലിന് പരാതി നല്‍കി.

ബോളിവുഡ് സിനിമകളില്‍ അവസരം ലഭിച്ചതോടെ ശാലിനി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിയ്ക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം കിട്ടിയതാണത്രെ അഗ്നി സിറകുകള്‍ ഉപേക്ഷിക്കാന്‍ കാരണം. അതേ സമയം ശാലിന് പാണ്ഡെയ്ക്ക് പകരം അഗ്നി സിറകുകള്‍ എന്ന ചിത്രത്തില്‍ നായികയായി അക്ഷര ഹസന്‍ എത്തി. ചിത്രത്തിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.


Click it and Unblock the Notifications











