»   » ഇവന് ഇങ്ങനെയുള്ള സിനിമയേ ചെയ്യാന്‍ കഴിയൂ എന്ന് പറയുന്നവര്‍ക്ക് ദുല്‍ഖറിന്റെ മറുപടി

ഇവന് ഇങ്ങനെയുള്ള സിനിമയേ ചെയ്യാന്‍ കഴിയൂ എന്ന് പറയുന്നവര്‍ക്ക് ദുല്‍ഖറിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

തുടക്കത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റെടുത്ത സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും എതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റെടുക്കുന്ന കഥാപാത്രങ്ങള്‍ മിക്കതും എന്‍ ആര്‍ ഐ വേഷങ്ങളാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

കമ്മട്ടിപ്പാടത്തില്‍ ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങള്‍... കാണൂ

തന്റെ സേഫ് സൂണ്‍ വിട്ട് ദുല്‍ഖര്‍ കളിക്കില്ല എന്ന് പറഞ്ഞവര്‍ക്കൊക്കെ ഞാന്‍, ചാര്‍ലി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ മറുപടി നല്‍കി. ഇനിയും വിമര്‍ശിച്ചുകൊണ്ടിരുക്കുന്നവരോട് ദുല്‍ഖറിന് എന്താണ് പറയാനുള്ളത്. വായിക്കാം

വിമര്‍ശനം പാഠങ്ങളാണ്

വിമര്‍ശനങ്ങള്‍ എന്നെ പലപ്പോഴും സഹായിക്കുന്നേയുള്ളൂ എന്നാണ് ദുല്‍ഖര്‍ പറയുന്നത്. തെറ്റുകള്‍ തിരുത്താന്‍ പഠിയ്ക്കുന്നതും, ചില തിരിച്ചറിവുകള്‍ ഉണ്ടാവുന്നതും പലരും വിമര്‍ശിക്കുമ്പോഴാണെന്ന് ദുല്‍ഖര്‍ പറയുന്നു.

വെല്ലുവിളിക്കുമ്പോള്‍

തനിക്ക് ഇത്തരം വേഷങ്ങള്‍ മാത്രമേ പറ്റൂ എന്നും ആഴമുള്ള കഥാപാത്രങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല എന്നും മറ്റുള്ളവര്‍ വെല്ലുവിളിയ്ക്കുമ്പോള്‍, തന്നെ സംബന്ധിച്ച് അത് പുതിയൊരു വഴി തുറക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത് അപ്പോഴാണ്

പോസിറ്റിവായി കാണുന്നു

തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ എല്ലാം വളരെ പോസിറ്റീവായിട്ടാണ് കാണുന്നത് എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

വേദനപ്പിയ്ക്കുന്നത്

പക്ഷെ അനാവശ്യകാരങ്ങള്‍ പറഞ്ഞ് പ്രചരിപ്പിയ്ക്കുമ്പോള്‍, അത് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ബാധിയ്ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

English summary
Criticism drives me to break out of moulds: Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam