വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയും, നിങ്ങള്‍ക്കാണ് ആ അവസ്ഥയെങ്കിലോ?
ഇപ്പോള്‍ ഫേസ്ബുക്ക് ലോകത്തിന് കിട്ടിയിരിക്കുന്ന ഇരയാണ് നമിത പ്രമോദ്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഷോയില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയെ സംബന്ധിച്ച ഒരു ചോദ്യം വന്നപ്പോള്‍ നടിയ്ക്ക് ആശയക്കുഴപ്പം സംഭവിച്ചതാണ് ഇതിനുള്ള കാരണം.
നമിതയുടെ ഫേസ്ബുക്ക് പേജില്‍ പരിഹസിച്ചുകൊണ്ട് ധാരാളം കമന്റുകളും വന്നു. എല്ലാം നമിത കാണുന്നുണ്ട്. വിമര്‍ശിക്കുന്നവരോട് ഒന്നേ നമിതയ്ക്ക് പറയാനുള്ളു, വിമര്‍ശിക്കുവാന്‍ ആര്‍ക്കും എളുപ്പം കഴിയും. ആ അവസ്ഥ നിങ്ങള്‍ക്കൊന്ന് വന്നു നോക്കണം.

ആ ഷോയില്‍ ഇരിക്കുമ്പോള്‍, ചുറ്റുമുള്ള കുറേ ആളുകള്‍ നമ്മളെ മാത്രമാണ് നോക്കുന്നത്, ചുറ്റും ലൈറ്റുകള്‍, മ്യൂസിക്, ക്യാമറകള്‍...ഞാന്‍ വളരെ അധികം ടെന്‍സ്ഡ് ആയിരുന്നു. അതില്‍ നിന്നൊക്കെ മുക്തയായി വരാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു.
പാവങ്ങളുടെ ആലിയ ഭട്ട് എന്ന് പറഞ്ഞായിരുന്നു ചിലര്‍ നമിതയെ കളിയാക്കിയത്. സമാനമായ ഒരു അനുഭവം ആലിയയ്ക്കും ഒരു ഷോയില്‍ നേരിടേണ്ടി വന്നിരുന്നു. ആലിയ ഭട്ടിനെ എനിക്കിഷ്ടമാണ്. ബോളിവുഡിലെ യുവ നടി. അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കും മനസ്സിലാവുകയുള്ളൂ, എത്രത്തോളം കഠിനമായിരുന്നു അതെന്ന്- നമിത പറയുന്നു.
നമിത പരിപാടിയിലെ മറ്റൊരു കാര്യം കൂടെ നോട്ട് ചെയ്തു. ഒറ്റച്ചോദ്യം മതി നിങ്ങളുടെ ജീവിതം മാറാന്‍ എന്നതാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ ടാഗ് ലൈന്‍. തന്റെയും ജീവിതം ഒറ്റ ചോദ്യംകൊണ്ട് മാറി എന്ന് നമിത പറഞ്ഞു.


Click it and Unblock the Notifications











