»   » തിയേറ്ററുകളെല്ലാം ഹൗസ്ഫുള്‍

തിയേറ്ററുകളെല്ലാം ഹൗസ്ഫുള്‍

Posted By:
Subscribe to Filmibeat Malayalam

ഏറെക്കാലത്തിനു ശേഷം കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു. ഹൗസ് ഫുള്‍ എന്ന് അപൂര്‍വമായി മാത്രമേ ഇപ്പോള്‍ തിയറ്ററുകള്‍ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാ നല്ല അഭിപ്രായം നേടിയതോടെ അവധിക്കാലം ആഘോഷിക്കാന്‍ ജനം തിയറ്ററിലേക്ക് ഇടിച്ചുകയറുകയാണ്. മോഹന്‍ലാല്‍- സിദ്ദീഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, മമ്മൂട്ടി- ലാല്‍ജോസിന്റെ ഇമ്മാനുവല്‍, ദിലീപ്- വൈശാഖിന്റെ സൗണ്ട് തോമ, ഫഹദ് ഫാസില്‍- ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്നിവയാണ് മികച്ച കലക്ഷനോടെ മുന്നേറുന്നത്. താരസമ്പന്നമായ ചിത്രങ്ങള്‍ ഒന്നിച്ചെത്തി ഒന്നിച്ചു വിജയം കൊയ്യുന്നത് ഏറെക്കാലത്തിനു ശേഷമാണ്.

എല്ലാ ഓണം, വിഷു, ക്രിസ്മസ് അവധിക്കാലത്തും സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം ഒന്നിച്ചു തിയറ്ററിലെത്താറുണ്ട്. എന്നാല്‍ അപൂര്‍വമായേ എല്ലാ ചിത്രങ്ങള്‍ക്കും വിജയം നേടാന്‍ സാധിക്കാറുള്ളൂ. ഇക്കുറി ആ പതിവെല്ലാം തെറ്റിയിരിക്കുകയാണ്. ആമേനിന്റെ വിജയത്തോടെയാണ് മധ്യവേനല്‍ അവധിക്കു തുടക്കമാകുന്നത്. ഫഹദ് ഫാസിലും ഇന്ദ്രജിത്തും തുല്യവേത്തില്‍ അഭിനയിക്കുന്നചിത്രം സംഗീതപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്ന്. വിദേശ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണമുണ്ടെങ്കിലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ മിടുക്ക് ചിത്രത്തില്‍ കാണുന്നുണ്ട്. യുവപ്രേക്ഷകരാണ് കൂടുതലും.

Vishu Releases

മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവര്‍ താരങ്ങളായ ലാല്‍ജോസ് ചിത്രം ഇമ്മാനുവലിന്റെ പ്രത്യേകത മമ്മൂട്ടിയുടെയും ഫഹദിന്റെയും അിനയമികവ് തന്നെയാണ്. രണ്ടുപേരും മല്‍സരിച്ചാണ് അഭിനയിക്കുന്നത്. എ.സി. വിജേഷിന്റെ തിരക്കഥയില്‍ ലാല്‍ജോസ് കവിതപോലെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായ റിനാ മാത്യൂസും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
കുട്ടികളെ കയ്യിലെടുക്കാനുള്ള ദിലീപിന്റെ മികവ് തന്നെയാണ് അയാളുടെ ചിത്രത്തിന്റെ വിജയവും. കഴിഞ്ഞവര്‍ഷം മായാമോഹിനിയായിരുന്നെങ്കില്‍ ഇക്കുറി സൗണ്ട് തോമയാണ്. മുറിച്ചുണ്ടന്‍ തോമയായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. നമിതയാണ് നായിക. ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ വൈശാഖിന്റെ മറ്റൊരു വിജയം.

ഇരുപത് വര്‍ഷത്തിനു ശേഷമാണ് ലാലും സംവിധായകന്‍ സിദ്ദീഖും ഒന്നിക്കുന്നത്. ലാല്‍ മുഴുക്കുടിയനായി തകര്‍ത്തഭിനയിച്ചിരിക്കുന്ന ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ കോമഡിയും പോസിറ്റീവ് തിങ്കിങ് ആശയവും കൊണ്ടാണ് ശരദ്ധിക്കപ്പെട്ടത്. ലാലിനൊപ്പം മീരാ ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ,മിത്ര കുര്യന്‍ എന്നിവര്‍ നായികമാരായെത്തുന്നു. ഈ ചിത്രങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ പറ്റിയ ചിത്രങ്ങളൊന്നും അടുത്തകാലത്ത് റിലീസ് ചെയ്യാനില്ലാത്തതിനാല്‍ ഇവ വിജയം തുടര്‍ന്നുകൊണ്ടിരിക്കും.

English summary
Good movies pulls back crowds to theatres, All most all vishu pictures clicked in box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam