twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു! ന്യൂട്ടനെതിരെ പരാതിയുമായി ഉദ്യോഗസ്ഥന്‍

    By Midhun
    |

    ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു ന്യൂട്ടണ്‍. പ്രശസ്ത നടന്‍ രാജ്കുമാര്‍ റാവു ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ചത്തീസ്ഗഡിലെ നക്‌സല്‍ സ്വാധീനമുളള ഒരു പ്രദേശത്ത് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നേരിടുന്ന അനുഭവങ്ങളായിരുന്നു ചിത്രം പ്രമേയമാക്കിയിരുന്നത്. രാജ്കുമാര്‍ റാവുവിനു പുറമേ പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ന്യൂട്ടണില്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ വേഷം ചെയ്ത പങ്കജ് ത്രിപാഠിക്ക് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

    newton movie

    ഈ വര്‍ഷം നടന്ന ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യാഗിക എന്‍ട്രിയായി പ്രദര്‍ശിപ്പിച്ചിരുന്നതും ന്യൂട്ടണായിരുന്നു. ഓസ്‌കറില്‍ മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലായിരുന്നു ന്യൂട്ടണ്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ന്യൂട്ടണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുറത്തിറങ്ങുന്നതിനു മുന്‍പ് ഏറെ വിവാദങ്ങളില്‍പ്പെട്ടൊരു ചിത്രമായിരുന്നു ന്യൂട്ടണ്‍. ഇറാനിയന്‍ ചിത്രമായ സീക്രട്ട് ബാലറ്റില്‍ നിന്ന് കോപ്പിയടിച്ച് നിര്‍മ്മിച്ചതാണ് ന്യൂട്ടണ്‍ എന്ന് ഒരു വിഭാഗം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയവും മികച്ച അവതരണവും നടത്തിയൊരു ചിത്രമായിരുന്നു ന്യൂട്ടണ്‍. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു.

    ആരാധകരെ ആവേശത്തിലാഴ്ത്തി കാലാ എത്തുന്നു! ഓഡിയോ ലോഞ്ച് തിയ്യതി പുറത്തുവിട്ട് ധനുഷ്‌ആരാധകരെ ആവേശത്തിലാഴ്ത്തി കാലാ എത്തുന്നു! ഓഡിയോ ലോഞ്ച് തിയ്യതി പുറത്തുവിട്ട് ധനുഷ്‌

    ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. ന്യൂട്ടനെതിരെ ഒരു സിആര്‍പിഎഫ് ഉദ്യാഗസ്ഥന്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇദ്ദേഹം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ കേസ് കൊടുത്തിരിക്കുന്നത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ ജൂലായ് പത്തൊന്‍പതിന് കോടതി കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്.

    'തല'യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല! അജിത്തിനെതിരെ തുറന്നടിച്ച് വിശാല്‍'തല'യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല! അജിത്തിനെതിരെ തുറന്നടിച്ച് വിശാല്‍

    ചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നുചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

    English summary
    crpf official files complaint against newton movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X