twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    19ാമത്തെ അടവുകളുമായി എല്‍ഡിഎഫും യുഡിഎഫും

    By ഷിബു ടി
    |

    EVM
    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യു ഡി എഫും എല്‍ ഡി എഫും പത്തൊമ്പതാമത്തെ അടവും പുറത്തെടുത്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജിന്റെ ഭാര്യയെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശെല്‍വരാജ് തന്നെ നേരിട്ട് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം കൈരളി, ജീവന്‍ എന്നീ ചാനലുകള്‍ പുറത്തുവിട്ടു.

    വെള്ളിയാഴ്ച രാവിലെ ആര്‍ ശെല്‍വരാജിന്റെ ഭാര്യയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശയാക്കി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വോട്ട് പിടിക്കാനായി ആര്‍ ശെല്‍വരാജ് തന്നെ ഒരാള്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത വന്നത്. ശെല്‍വരാജിനെതിരെയുള്ള വാര്‍ത്ത പുറത്തുവന്നയുടന്‍ യു ഡി എഫിന്റെ പരാതിപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് ഈ വാര്‍ത്ത പ്രചരിക്കുന്നത് തടഞ്ഞു.

    യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ 'കൈരളി' ടിവിക്കും 'ജീവന്‍' ടിവിക്കും നിര്‍ദേശം നല്‍കി. ശെല്‍വരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ച് യു ഡി എഫ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഈ നിര്‍ദേശം നല്‍കിയത്. ശെല്‍വരാജ് പണം കൊടുക്കുന്ന ദൃശ്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഇത്തരം വാര്‍ത്തകള്‍ സി പി എം നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ശെല്‍വരാജ് പ്രതികരിച്ചത്. തന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചുവിടുന്നതിന്റെ സൂചനയാണെന്നും ശെല്‍വരാജ് പറഞ്ഞു.

    ആര്‍ ശെല്‍വരാജ് വോട്ടിനായി പണം നല്‍കുന്നുവെന്ന് ആരോപിച്ച് എല്‍ ഡി എഫും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശെല്‍വരാജ് ഒരാള്‍ക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളിയും ജീവന്‍ ടിവിയും സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് എല്‍ ഡി എഫ് ശെല്‍വരാജിനെതിരെ പരാതി നല്‍കിയത്. ആര്‍ ശെല്‍വരാജിന്റെ ഭാര്യയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി വെള്ളിയാഴ്ച രാവിലെ തന്നെ ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല ജോലി ചെയ്യുന്നത്. രാവിലെ ജോലിക്ക് എത്തിയപ്പോള്‍ ബാങ്കിന് സമീപം വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചു തന്നെ മര്‍ദ്ദിച്ചതായാണ് മേരി വത്സലയുടെ പരാതി. തുടര്‍ന്ന് ഇവരെ പാറശാലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

    അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി പി എം പ്രതികരിച്ചു. സഹകരണ ബാങ്കിലെ ജീവനക്കാരിയായ മേരി വത്സല ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനൊപ്പം ഈ മേഖലയില്‍ വോട്ടു ചോദിക്കാനെത്തുകയും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും ഇത് തടയുക മാത്രമാണ് ഉണ്ടായതെന്നും സി പി എം നേതൃത്വം വിശദീകരിക്കുന്നു. സംഭവം പോലീസിനെ അറിയിച്ചെങ്കിലും പോലീസെത്തി മേരി വത്സലയോടൊപ്പമുണ്ടായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സി പി എം ആരോപിച്ചു.

    നെയ്യാറ്റിന്‍കരയില്‍ പരാജയം ഉറപ്പായ യു ഡി എഫ് നിലവിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ ഭാര്യ തന്നെ വോട്ടര്‍മാരെ കാശ് കൊടുത്ത് സ്വാധീനിക്കാന്‍ രംഗത്തിറങ്ങിയത് ഇതിന് തെളിവാണെന്നും പിണറായി പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ തോല്‍വി യു ഡി എഫിനും എല്‍ ഡി എഫിനും ചിന്തിക്കാന്‍ പോലും കഴിയാത്തതിനാല്‍ ഏതടവും പയറ്റി വിജയം കൈപ്പിടിയിലൊതുക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. നെയ്യാറ്റിന്‍കര അങ്കത്തിലെ അവസാന അടവായി വേണം ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തെയും ശെല്‍വരാജ് തന്നെ പണം കൊടുത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെയും കാണാന്‍.

    English summary
    A crucial by-election to the Kerala Assembly from Neyyattinkara segment in the district would be held on Saturday after a tumultous month-long campaign by the ruling Congress-led UDF and opposition LDF and BJP.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X