»   » അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

Posted By:
Subscribe to Filmibeat Malayalam

ഒരൊറ്റ ഡയലോഗ് കൊണ്ട് മലയാളി മനസ്സില്‍ കുടിയേറിയ അഭിനേതാക്കള്‍ ഒരുപാടാണ്. അങ്ങനെ അവകാശപ്പെടാന്‍ മുകേഷിനുമുണ്ട് തന്റേതായ ഒരുപാട് ഡയലോഗുകള്‍. എന്നാല്‍ സിനിമയിലല്ലാതെ, യഥാര്‍ത്ഥ ജീവിതത്തില്‍ മുകേഷ് പറഞ്ഞ ഒരു ഡയലോഗ് ഇത്രയും വലിയ ഹിറ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ആ ഡയലോഗ് ഹിറ്റായതോടെ ഇപ്പോള്‍ ഇറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും മുകേഷ് തന്നെ ഉപയോഗിക്കുകയുണ്ടായി

പാതിരാത്രി തന്നെ ഫോണ്‍ വിളിച്ച് ശല്യം ചെയ്ത ആരാധകനോട് മുകേഷ് ചോദിച്ച ആ ഡയലോഗിനെ കുറിച്ചാണ് പറയുന്നത്. 'അന്തസ്സുണ്ടോടാ നിനക്കൊക്കെ' എന്ന ഡയലോഗ്!. എന്നാല്‍ ഈ ഡയലോഗ് താന്‍ പഠിച്ചത് സാക്ഷാല്‍ ജയറാമില്‍ നിന്നാണെന്ന് മുകേഷ് വെളിപ്പെടുത്തുന്നു.

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

ഒരിക്കല്‍ ഒരു അമേരിക്കന്‍ ഷോയില്‍ ജയറാമാണ് 'അന്തസ്സുണ്ടോടാ നിനക്കൊക്കെ' എന്ന ഡയലോഗ് ആദ്യമായി ഉപയോഗിച്ച് കേട്ടത്. ആ ഒരു ചോദ്യം അന്ന് നേടിക്കൊടുത്ത കൈയ്യടി നിസ്സാരമല്ല. അന്ന് മുതല്‍ മുകേഷിന്റെ മനസ്സിലും ആ ചോദ്യം കയറിക്കൂടിയിരുന്നുവത്രെ.

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

ജയറാമിന് അന്ന് ഈ ചോദ്യം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാത്രമേ ഹിറ്റാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ മുകേഷ് അതേ ഡയലോഗ് ലോക മലയാളികള്‍ക്കിടയില്‍ എത്തിച്ചു.

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

ഒരു ദിവസം നട്ടപാതിരായ്ക്ക് ഒരു ആരാധകന്‍ ഫോണില്‍ വിളിച്ച് തന്റെ ആരാധന അറിയിച്ചപ്പോഴാണ് മുകേഷിന് ഈ ഡയലോഗ് ഉപയോഗിക്കേണ്ടി വന്നത്. മലരേ എന്ന വാക്ക് മറ്റൊരു അര്‍ത്ഥത്തില്‍ ഉപയോഗിച്ചതും അതിന് ശേഷമാണ്

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

ആ ഫോണ്‍വിളി വിവാദത്തില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു. സഹപ്രവര്‍ത്തകരും കുടുംബക്കാരുമൊക്കെ പിന്തുണ അറിയിച്ചു. അമ്മയില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ പുരസ്‌കാരം ഇന്നസെന്റ് ഓഫര്‍ ചെയ്തിട്ടുണ്ടത്രെ.

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

തന്റേത് ഹിറ്റായതോടെ ഇപ്പോള്‍ പലരും പല നടന്മാരെയും വിളിക്കുന്നതായാണ് അറിവ്. താമസിയാതെ അവരുടേതും പുറത്താകും. പക്ഷെ തന്റെ ഹിറ്റായതുപോലെ വേറെ ഒന്നും ഹിറ്റാകില്ല- മുകേഷ് പറഞ്ഞു.

അന്തസ്സുണ്ടോടാ നിനക്കൊക്കെ... പഠിപ്പിച്ചത് ജയറാമാണെന്ന് മുകേഷ്

സാധാരണ സിനിമയിലെ ഒരു ഡയലോഗ് വ്യക്തിജീവിതത്തിലേക്ക് കടമെടുക്കുകയാണ് പതിവ്. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെ ഒരു ഡയലോഗ് സിനിമയിലേക്കെത്തുന്നു. അടി കപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളില്‍ മുകേഷ് തന്നെ ഈ ഡയലോഗ് ഉപയോഗിക്കുന്നുണ്ട്.

English summary
Culprit behind the phone-rage dialogue was Jayaram says Mukesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam