twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊടുംവില്ലനായി കലാഭവന്‍ മണി

    By Staff
    |

    ഇരുട്ട്. കറന്‍സി എന്ന ജയസൂര്യ ചിത്രത്തിലെ വില്ലന്റെ പേരാണ്. "ഇരുട്ടിലേക്കാണ് നിങ്ങള്‍ കാല്‍ വെച്ചിരിക്കുന്നത്. ഇവിടെ മറ്റാരും വരില്ല കണ്ടെത്താന്‍". ഇതാണ് അയാളുടെ സ്ഥിരം വാചകം.

    ഭീതിയും ക്രൗര്യവും തിരിച്ചറിയാനാവാത്ത വിധം ലയിച്ചു കിടക്കുന്ന അധോലോകത്തിന്റെ നേര്‍രൂപമാണ് ഇരുട്ട്. കുറ്റങ്ങളുടെ, കൊലപാതകങ്ങളുടെ, മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഇരുണ്ട ലോകത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നത്.

    കുട്ടികളുടെ കൈകളില്‍ ആയുധം പിടിപ്പിച്ച് കൈവിറയ്ക്കാതെ അതുപയോഗിക്കാന്‍ പഠിപ്പിക്കുന്ന ഇരുട്ട്, തലമുറകളിലേയ്ക്ക് നീരാളിക്കൈകള്‍ നീട്ടുന്ന അധമ മനസിന്റെ പ്രതീകമാണ്. അങ്ങനെയൊരു മാഫിയാ തലവന് തിരശീലയില്‍ രൗദ്രഭാവം പകരാന്‍ മലയാളത്തില്‍ ഇന്ന് ഏറ്റവും യോജ്യന്‍ കലാഭവന്‍ മണി തന്നെയാണ്.

    പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന ഒരുപിടി വില്ലന്‍ വേഷങ്ങള്‍ മണി അവതരിപ്പിച്ചിട്ടുണ്ട്. തമാശക്കാരന്‍ കാര്യസ്ഥന്റെ ഇളിഭ്യതയും തല്ലുകൊളളിത്തരങ്ങളും മതിയാക്കി വില്ലന്‍ വേഷത്തിന്റെ കടും ക്രൂരതയിലേയ്ക്ക് മണി പകര്‍ന്നാടിയത് കണ്ടുമടുത്ത മാനറിസങ്ങളെ തിരശീലയ്ക്കു വെളിയിലേയ്ക്ക് വകഞ്ഞു മാറ്റിയാണ്.

    തമിഴിലും വ്യത്യസ്തതയുളള വില്ലന്‍വേഷങ്ങള്‍ മണി ചെയ്തിട്ടുണ്ട്. ജമിനിയിലെയും മറ്റും പ്രകടനം തമിഴ് പ്രേക്ഷകരും അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കറന്‍സിയിലെ ഇരുട്ട് എന്ന കഥാപാത്രം മണിയുടെ അഭിനയ ജീവിതത്തില്‍ എക്കാലത്തേയ്ക്കുമുളള നീക്കിയിരിപ്പാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

    ജയസൂര്യയാണ് കറന്‍സിയിലെ നായക വേഷമായ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാ നന്ദനാണ് നായിക. നവാഗതനായ സ്വാതി ഭാസ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കറന്‍സി ഇന്റോസ്റ്റാര്‍ മൂവി മാജിക്കാണ് നിര്‍മ്മിക്കുന്നത്.

    വിശ്വമംഗല്‍ കിറ്റ്സുവാണ് ഛായാഗ്രഹണം.

    മുകേഷ്, സിദ്ദിഖ്, മാമുക്കോയ, വെഞ്ഞാറമൂട് സുരാജ്, സലിം കുമാര്‍, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X