twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീലമ്പടനും മുഴുക്കുടിയനുമായി മുകേഷ്

    By Staff
    |

    മലയാളത്തിലിപ്പോഴുളള നിത്യഹരിത നായകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുളളൂ. മുകേഷ്. സൂപ്പര്‍താരമോ ജനക്കൂട്ടത്തിന്റെ ആരാധനാ പാത്രമോ ഒന്നുമായില്ലെങ്കിലും അഭിനയകലയില്‍ മുകേഷിന്റെ കയ്യൊപ്പിനെ മാനിക്കുന്നവാണ് മലയാളത്തിലെ പ്രേക്ഷകര്‍. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒക്കെ സഹതാരമായി വരുമ്പോള്‍ പലപ്പോഴും അവരെക്കാളുമൊക്കെ കയ്യടി കിട്ടിയിട്ടുണ്ട് മുകേഷിന്.

    ജയസൂര്യ നായകവേഷത്തിലെത്തുന്ന കറന്‍സിയിലും വ്യത്യസ്തമായ വേഷമാണ് മുകേഷിന്. ഡാനിയെന്ന ആംഗ്ലോ ഇന്ത്യനെയാണ് മുകേഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മട്ടാഞ്ചേരിയില്‍ പുരാവസ്തു വില്‍പന ശാല നടത്തുന്ന ഡാനി സായിപ്പിന് കടല്‍ കടന്ന് ഇംഗ്ലണ്ടിലെത്തണമെന്ന ഒറ്റ മോഹമേയുളളൂ.

    അയാളുടെ അച്ഛനും അമ്മയുമെല്ലാം ഇംഗ്ലണ്ടിലാണ്. അവരയയ്ക്കുന്ന വിസയും കാത്ത് കൊച്ചിയില്‍ കഴിയുകയാണ് ഡാനി. പോകും മുമ്പ് നാട്ടില്‍ അടിച്ചു പൊളിച്ച് ജീവിക്കുക എന്നതാണ് അയാളുടെ പോളിസി. മദ്യവും പെണ്ണും ഡാനി സായിപ്പിന്റെ ബലഹീനതകളാണ്.

    മദ്യത്തിന്റെ ലഹരിയും സ്ത്രീസൗന്ദര്യത്തിന്റെ മദവും മതിവരുവോളം മുകര്‍ന്ന ശേഷം ഇംഗ്ലണ്ടിലേയ്ക്ക് പോകാമെന്ന് അയാള്‍ തീരുമാനിക്കുന്നു. കടയിലെ വരുമാനം മുഴുവന്‍ അയാള്‍ ചെലവിടുന്നത് സുഖിക്കാനാണ്. രസികനുമാണ് ഡാനി.

    എന്നാല്‍ തന്റെ മോഹം നടക്കില്ലെന്ന് ഒടുവില്‍ അയാള്‍ മനസിലാക്കുന്നു. സ്വപ്നം നശിച്ച് ചങ്കു പൊട്ടിയിരിക്കുമ്പോഴാണ് അമ്മയുടെ മരണവാര്‍ത്ത അയാളെ തേടിയെത്തുന്നത്. ഒന്നിനു പുറകെയെത്തിയ ദുരന്തങ്ങള്‍ അയാളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി.

    പെട്ടെന്ന് കോടീശ്വരനാകാനുളള കുറുക്കു വഴികള്‍ തേടി അയാള്‍ അലയാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് കേശു എന്ന ചെറുപ്പക്കാരന്‍ ഒരു കളളനോട്ടുമായി അയാളുടെ കടയിലെത്തിയത്. പിന്നീടങ്ങോട്ട് ഉദ്വേഗജനകമായി മുന്നേറുകയാണ് കറന്‍സിയെന്ന ചിത്രം.

    സീരിയലുകളും പരസ്യചിത്രങ്ങളുമെടുത്ത് കഴിവു തെളിയിച്ച സ്വാതി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കറന്‍സി. ഈ ചിത്രത്തില്‍ ഇരുട്ടെന്ന കൊടുംവില്ലനെ കലാഭവന്‍ മണിയാണ് അവതരിപ്പിക്കുന്നത്. മണിയുടെ വില്ലന്‍വേഷങ്ങളില്‍ ഏറ്റവും ഉജ്വലമായിരിക്കും ഇരുട്ടെന്നാണ് കറന്‍സിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ രചനയും സ്വാതി ഭാസ്കര്‍ തന്നെ നിര്‍വഹിക്കുന്നു.

    മാമുക്കോയ, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ടി ജി രവി, സിദ്ദിഖ്, മീരാ നന്ദന്‍, സീത, പൂജാ ചൗധരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്‍ഡോസ്റ്റാര്‍ മുവി മാജിക്സിന്റെ ബാനറില്‍ ബ്രിജ് ഗില്ലും മോണിക്ക ഗില്ലും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X