ഇറക്കം കുറഞ്ഞുളള വസ്ത്രധാരണം! മീരാ നന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്‍. തുടര്‍ന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവനടന്‍മാര്‍ക്കൊപ്പവും ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മീര നന്ദന്റെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.

നടിയുടെതായി പുറത്തിറങ്ങാറുളള പുതിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. കഴിഞ്ഞ ദിവസം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോയും വൈറലായിരുന്നു. അതേസമയം തന്നെ ചിത്രത്തിന് നേരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
ഇത്തവണയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനാണ് മീരയെ ആളുകള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. നടി പാന്റ്‌സ് ധരിക്കാന്‍ മറന്നോ,വസ്ത്രത്തിന് നീളം കുറഞ്ഞു തുടങ്ങി നിരവധി കമന്റുകളാണ് മീരാ നന്ദന്റെ ചിത്രത്തിന് താഴെയായി വന്നിരിക്കുന്നത്.
മുന്‍പും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് മീര നന്ദന്‍. കഴിഞ്ഞ തവണ തന്നെ വിമര്‍ശിച്ചവര്‍ക്ക് താരം ചുട്ടമറുപടി നല്‍കിയത് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമകളില്‍ നിന്നും മാറിയ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് മീര. അഭിനേതാവിന് പുറെ അവതാരകയായും ഗായികയായും മുന്‍പ് തിളങ്ങിയിട്ടുളള താരം കൂടിയാണ് മീരാ നന്ദന്‍.


Click it and Unblock the Notifications











