പൂനം ബജ്വയോ അതോ പൂനം പാണ്ഡയോ! നടിയുടെ ചിത്രങ്ങളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ! കാണൂ

By Midhun Raj

തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമര്‍ നായികയായി തിളങ്ങിയിട്ടുളള താരമാണ് പൂനം ബജ്വവ. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും നടി കൂടുതലായി ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായും നടി തെന്നിന്ത്യയില്‍ തിളങ്ങിയിരുന്നു. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മോഹന്‍ലാലിന്റെ ചൈന ടൗണിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായി മാറിയത്.

മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചിരുന്നത്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലുമായി നടിയുടെ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട്.പൂനം ബജ്വ. നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. എന്നാല്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍നിന്നും നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ വന്നിരുന്നത്.

പൂനം ബജ്വയുടെ ചിത്രങ്ങള്‍

പൂനം ബജ്വയുടെ ചിത്രങ്ങള്‍

തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പൂനം ബജ്വ എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുളളത്. നടിയുടെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി നടി പുറത്തുവിടാറുണ്ട്. മുംബെെ സ്വദേശിനിയായ പൂനം മിസ് പൂണൈ മല്‍സരത്തില്‍ വിജയിയായ ശേഷമായിരുന്നു സിനിമയില്‍ എത്തിയിരുന്നത്. സിനിമയിലെത്തിയ തുടക്കത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ കൂടുതലായി ചെയ്തായിരുന്നു നടി തിളങ്ങിയിരുന്നത്.

നടിക്കു നേരെ വിമര്‍ശനം

നടിക്കു നേരെ വിമര്‍ശനം

ഇന്‍സ്റ്റഗ്രാമില്‍ പതിവായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് പൂനം ബജ്വ എത്താറുണ്ട്. അടുത്ത കാലത്തായി നടി തന്റെ ബിക്കിനി ധരിച്ചുളള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നടിയുടെ ബിക്കിനി ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ മറ്റു ചിലര്‍ വലിയ വിമര്‍ശനങ്ങളുമായിട്ടാണ് എത്തിയിരുന്നത്. നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഒരു വിഭാഗം ആളുകള്‍ വിമര്‍ശനവുമായി എത്തിയിരുന്നത്.

പൂനം പാണ്ഡെയാണോ

പൂനം പാണ്ഡെയാണോ

ഇത് പൂനം ബജ്വയാണോ അതോ പൂനം പാണ്ഡയാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പലരും എത്തിയിരുന്നത്. മറ്റു ചിലര്‍ മോശം ഭാഷയില്‍ കമന്റ് ചെയ്തുകൊണ്ടും നടിയുടെ പോസ്റ്റിനു താഴെയായി എത്തിയിരുന്നു. മോശം വസ്ത്രധാരണ രീതിയാണ് നടിക്കെന്ന് പറഞ്ഞുകൊണ്ടാണ് പലരും എത്തിയിരുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്കിടെയിലും പുനം ബജ്വയ്ക്ക് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു.

 പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

തമിഴില്‍ കുപ്പത്തുരാജ എന്ന ചിത്രമായിരുന്നു പൂനം ബജ്വയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനു ശേഷം ബിജു മേനോന്‍ നായകനാവുന്ന സിനിമയിലാണ് നടി അടുത്തതായി എത്തുന്നത്. അടുത്തിടെ തെലുങ്കില്‍ പുറത്തിറങ്ങിയ എന്‍ടിആര്‍ ബയോപിക്ക് ചിത്രങ്ങളിലും നടി പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X