ഇന്നലെ വരെ മമ്മൂട്ടി, ഇന്ന് മുഹമ്മദ് കുട്ടി! മെഗാസ്റ്റാറിനെ കൊലവിളിക്കുന്നവരോട് പറയാനുള്ളത് ഇതാണ്!
Recommended Video
എന്തിനേയും വിമര്‍ശിക്കുകയും പൊങ്കാലയിടുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും അതേ പോലെ തുടരുകയാണ്. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നില്‍ക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അഭയം തേടിയത്. ക്യാംപുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി സിനിമാലോകവും അണിനിരന്നിട്ടുണ്ട്. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് ഓരോരുത്തരും എത്തുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തകര്‍ക്കും വിഘാതമായി നില്‍ക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലായിരുന്നു ലിനു വിടവാങ്ങിയത്.
ലിനുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലുള്‍പ്പടെയുള്ള താരങ്ങള്‍ എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി ആശ്വസിപ്പിച്ചത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് കടയിലെ മുഴുവന്‍ വസ്ത്രവും നല്‍കിയ നൗഷാദിനെ അഭിനന്ദിച്ചും മമ്മൂട്ടി എത്തിയിരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ലിനുവിനെ വിളിക്കുന്നില്ലേയെന്ന ചോദ്യം ഉയര്‍ന്നുവന്നതും, വിളിക്കാന്‍ വൈകിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതും.

നൗഷാദിന്റെ നല്ലമനസ്സ് കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. നൗഷാദിനെ വിളിച്ച മെഗാസ്റ്റാര്‍ ലിനുവിന്റെ വീട്ടുകാരെ വിളിക്കാന്‍ വൈകിയതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മെഗാസ്റ്റാറിനെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുകയാണ് പലരും.

ഇന്നലെ വരെ മഹാനടനായിരുന്നുവെങ്കില്‍ ഇന്ന് മുതല്‍ മുഹമ്മദ് കുട്ടി എന്ന തരത്തിലുള്ള കുപ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പേര് നോക്കിയാണ് താരം ആളുകളെ കാണുന്നതെന്നുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കുപ്രചാരണമാണെന്നറിഞ്ഞിട്ടും പലരും അത് ഷെയര്‍ ചെയ്തിരുന്നു.

മെഗാസ്റ്റാറിനെതിരെ അരങ്ങേറുന്ന ആക്രമണങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. കടുത്ത ഭാഷയിലായിരുന്നു പലരും മറുപടി നല്‍കിയത്. സിനിമയ്ക്ക് പുറമേ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന താരത്തെ കരിവാരിത്തേക്കുന്ന തരത്തിലുള്ള സമീപനങ്ങളോട് യോജിക്കാനാവില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്. തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും വിമര്‍ശകര്‍ അത് വിലക്കെടുത്തിരുന്നില്ല.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായ ലിനുവിന്റെ കുടുംബത്തെ മമ്മൂട്ടി വിളിച്ചിരുന്നു. അമ്മ പുഷ്പലതയുമായി താരം സംസാരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ തന്നെ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. നൗഷാദിനെ മാത്രമല്ല ലിനുവിന്റെ കുടുംബത്തേയും അദ്ദേഹം വിളിച്ചിരുന്നുവെന്ന വസ്തുത കാണാതെയാണ് താരത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം അരങ്ങേറുന്നത്.

ലിനുവിന്റെ അമ്മയെ ആശ്വസിപ്പിച്ച മമ്മൂട്ടി എന്താവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്നും പറഞ്ഞിരുന്നു. മമ്മൂട്ടിയെപ്പോലൊരു മനുഷ്യന്‍രെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവുമാണെന്നായിരുന്നു ലിനുവിന്റെ സഹോദരന്‍ പ്രതികരിച്ചത്. ശനിയാഴ്ചയായിരുന്നു ലിനു വിടവാങ്ങിയത്. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാംപുകളിലേക്ക് മാറുകയായിരുന്നു ലിനുവും വീട്ടുകാരും. ക്യാംപില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴായിരുന്നു ലിനു മരിച്ചത്.

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ ഒരുതരത്തിലും പോത്സാഹിപ്പിക്കരുതെന്ന് വ്യക്തമാക്കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍രെ സ്ഥാനം. കേരളക്കര ഒന്നടങ്കം അതിജീവനത്തിന്റെ പാതയിലാണ്, അതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയതയുടെ കുപ്രചാരണങ്ങള്‍ നടത്തുന്നവരെ എതിര്‍ക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications