twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മമ്മൂട്ടിയും മോഹൻലാലും സ്കിൻ ട്രീറ്റ്മെന്റ് ചെയ്താൽ ആഹാ..!, നിത്യ ദാസ് മേക്കപ്പ് ഇട്ടാൽ ഓഹോ...!'

    |

    സോഷ്യൽമീഡിയകളിൽ ആക്ടീവായ സ്ത്രീകളാണ് ഏറ്റവും കൂടുതൽ സൈബർ ആക്രണമത്തിന് വിധേയരാകുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും. കല്യാണ കഴിഞ്ഞ സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട. ഒരു റീൽസ് ചെയ്താലോ, നന്നായി ഒരുങ്ങി ഒരു ഫോട്ടോയെടുത്ത് ഇട്ടാലോ വരെ സൈബർ ആങ്ങളമാർ പെണ്ണുങ്ങൾക്കുള്ള പത്ത് കൽപനകളുമായി ഓടിയെത്തുകയായി. അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ മകനോ മകളോ ഇട്ടാൽ വേഷം കെട്ടലാണെന്ന് പറയും. അല്ലെങ്കിൽ പിന്നെ പ്രായം കടന്നുപോയിട്ടും തള്ളയുടെ തുള്ളലാണെന്ന് പറയും. സത്രീകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വസ്ത്രം ധരിച്ചാൽ പോലും നാല് വശത്ത് നിന്നും ആക്രമണവും അധിക്ഷേപവുമാണ്.

    nithya das, nithya das films, nithya das family, nithya das video, നടി നിത്യാ ദാസ്, നിത്യാ ദാസ് വാർത്തകൾ, നിത്യാ ദാസ് സിനിമകൾ, നിത്യാ ദാസ് ഫാമിലി

    അതുകൊണ്ട് എതിർത്ത് നിൽക്കാൻ കെൽപ്പില്ലാത്ത സ്ത്രീകൾ സമൂഹത്തിൽ പെരുകികൊണ്ടിരിക്കുന്ന സൈബർ ആങ്ങളമാരെ ഭയന്ന് സ്വന്തം ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന അവസ്ഥയാണ്. മാസങ്ങൾക്ക് മുമ്പ് മോഡേൺ ഡ്രസ്സിൽ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചപ്പോൾ നടി രാജിനി ചാണ്ടിക്ക് നേരെയും സൈബർ ആങ്ങളമാർ വാളെടുത്തിരുന്നു. പ്രസവം കഴിഞ്ഞാൽ സ്ത്രീകൾ ആ​ഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി വയസായി എന്ന മനോഭാവത്തോടെ ജീവിക്കണമെന്നാണ് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം മോശം കമന്റുകൾ വ്യക്തമാക്കുന്നത്.

    nithya das, nithya das films, nithya das family, nithya das video, നടി നിത്യാ ദാസ്, നിത്യാ ദാസ് വാർത്തകൾ, നിത്യാ ദാസ് സിനിമകൾ, നിത്യാ ദാസ് ഫാമിലി

    മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യാദാസ്. മകൾക്കൊപ്പം സോഷ്യൽമീഡിയയിൽ സജീവമാണ് നടി ഇപ്പോൾ. മേക്കോവർ വീഡിയോകളും മോഡേൺ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇടയ്ക്കിടെ നിത്യാ ദാസ് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം അടുത്തിടെ പങ്കുവെച്ച വീഡിയോകൾക്കും ഫോട്ടോകൾക്കും വന്ന മോശം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റോസ് ടോണി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി, തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് കുറിപ്പിലൂടെ റോസ് പങ്കുവെച്ചിരിക്കുന്നത്. പെണ്ണുങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെ വെറും മതില് ചാട്ടമായി കാണാതിരിക്കാൻ ശ്രമിക്കൂവെന്നും റോസ് ടോണി കുറിച്ചു.

    ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

    'നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാൽ പെണ്ണുങ്ങൾ ആദ്യത്തേക്കാൾ കുറച്ച് തടിയൊക്കെ കൂടും. ചിലർ കുറേ കുറേ കൂടും. ഇനി ചിലർ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലർ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലർക്ക് തടി ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് അവരതിൽ ഹാപ്പി ആയി മുന്നോട്ട് പോകും. ചില പെണ്ണുങ്ങൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും നല്ല ഭംഗിയിൽ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോൾ നമ്മുടെ ചില പ്രത്യേക തരം ആളുകൾക്ക് ഒരു വല്ലാത്ത ചൊറിച്ചിൽ വരുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും? മൊത്തം മേക്കപ്പാ, അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്?, ഇവൾക്ക് നാണമില്ലേ?, കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവൾക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ? ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്, മുഖത്ത് നല്ല പ്രായം ഉണ്ട്....അത്കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല, ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി, ഔട്ട്ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീർക്കുവാ അമ്മച്ചി.... ഇങ്ങനെ എത്രയെത്ര കോൾമയിർ അഭിപ്രായങ്ങൾ. ശരിക്കും ഇവർക്കൊക്കെ ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും? ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്.... പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നടക്കുവാൻ പാടില്ല എന്ന്? അവർ അവർക്കിഷ്ടമുള്ള രീതിയിൽ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാൻ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കിൽ അത് അവരുടെ ഭർത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്? ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയിൽ വന്നിരിക്കുന്ന കമന്റ്സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്. എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ... നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികൾ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനിൽ പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലിൽ നിന്നുമാണ് പെണ്ണുങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവർക്ക് മനസിലാകില്ല. അല്ല അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങൾക്കില്ല....' എന്നിങ്ങനെയായിരുന്നു റോസ് ടോണിയുടെ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ. റോസ് ടോണിയുടെ കുറിപ്പിനെ അനുകൂലിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

    Recommended Video

    Kurup movie in 50 crore club on its fifth day | FilmiBeat Malayalam

    മലയാളിയെ നെഞ്ചുവിരിച്ച് നിക്കാന്‍ ശീലിപ്പിച്ച സൂപ്പർ സ്റ്റാർ; ജയനെക്കുറിച്ച് ചില അറിയാക്കഥകള്‍

    Read more about: nithya das
    English summary
    cyber bullying against nithya das, housewife supportive facebook post for the actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X