15 വയസുളള അനിഖയെ പോലും വെറുതെ വിടുന്നില്ല! സോഷ്യല്‍ മീഡിയ കമന്റുകള്‍ക്കെതിരെ അഭിരാമി

By Prashant V R

ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അനിഖ സുരേന്ദ്രന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് അനിഖ ശ്രദ്ധേയയായത്. തുടര്‍ന്ന് അജിത്ത് ചിത്രം യെന്നെെ അറിന്താലിലൂടെ തമിഴിലും തിളങ്ങിയിരുന്നു നടി. കഴിഞ്ഞ വര്‍ഷം അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസം എന്ന ചിത്രമായിരുന്നു അനിഖയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനിഖ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

anikha-abhirami

അനിഖ സുരേന്ദ്രന്റെതായി വരാറുളള ചിത്രങ്ങളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ കുറിച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലത്തിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. 15 വയസ് മാത്രം പ്രായമുളള അനിഖയ്ക്ക് നേരെ ഇത്തരം കമന്റുകള്‍ വന്നതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിരാമി വെങ്കിടാചലം എത്തിയത്. "കൃത്യമായി ഇത് എല്ലാ സൈബര്‍ ബുളളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു. അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം അഭിരാമിയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സമാനമായ അനുഭവത്തിലൂടെ പലരും കടന്നുപോകുന്നതായി നടിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു.

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെ അടുത്തിടെ ശ്രദ്ധേയയായ താരമാണ് അഭിരാമി വെങ്കിടാചലം. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു നടി പുറത്തായത്. ബിഗ് ബോസിന് പിന്നാലെ തല അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. തമിഴില്‍ നോട്ട എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് അഭിരാമി. നേര്‍കൊണ്ട പാര്‍വൈയ്ക്ക് പിന്നാലെ ചിയാന്‍ വിക്രമിനൊപ്പം ധ്രുവനച്ചത്തിരം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം വെബ് സീരിസിലും അഭിനയിച്ച താരമാണ് അഭിരാമി വെങ്കിടാചലം.

More from Filmibeat

Read more about: anikha abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X