സൈക്കിള്‍ കുതിക്കുമോ?

By Staff

ചീറിപ്പായുന്നമോട്ടോര്‍ വാഹനങ്ങളുടെ വേഗതയില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ശബ്ദകോലാഹലങ്ങളോടെ എത്തുമ്പോള്‍ അതിനൊപ്പം ഒരു കൊച്ചുചിത്രം സൈക്കിള്‍ പോലെ നിശബ്ദമായി വരുന്നു. ഇത്തവണ ജനവരിയിലെ താരയുദ്ധത്തിനിടയില്‍ പ്രചണ്ഡ പ്രചാരണങ്ങളില്ലാതെയെത്തുകയാണ് ഒരു കൊച്ചുചിത്രം- സൈക്കിള്‍.

മോഹന്‍ലാലിന്റെ കോളജ് കുമാരനും മമ്മൂട്ടിയുടെ രൗദ്രവും ദിലീപിന്റെ കല്‍ക്കത്താ ന്യൂസും സുരേഷ് ഗോപിയുടെ ബൂട്ടും റിലീസ് ചെയ്യുന്ന ജനവരിയിലാണ് സൈക്കിളും റിലീസ് ചെയ്യുന്നത്. കോളജ് കുമാരനൊപ്പം സൈക്കിളും ജനവരി 26ന് തിയേറ്ററുകളിലെത്തും.

സൂപ്പര്‍താര സിനിമകളെ അട്ടിമറിച്ച് യുവതാര ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയം നേടുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടതാണ്. 2006ല്‍ ക്ലാസ് മേറ്റ്സ്, 2007ല്‍ ചോക്ലേറ്റ്. 2008ല്‍ അത് സൈക്കിളാവുമോ?

ക്ലാസ് മേറ്റ്സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ടാണ് സൈക്കിളിന് രചന നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സൈക്കിള്‍ പരീക്ഷണത്തിന്റെ പുതിയൊരു പ്രതീക്ഷയാണ്. ക്ലാസ് മേറ്റ്സിലും ചോക്ലേറ്റിലുമെന്നതു പോലെ സൈക്കിളിലും യുവതാരങ്ങളാണ് അണിനിരക്കുന്നത്. വിനീത് ശ്രീനിവാസന്‍, വിനു മോഹന്‍, ഭാമ, സന്ധ്യ എന്നിവരാണ് സൈക്കിളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്ലാസ് മേറ്റ്സും ചോക്ലേറ്റും പോലെ സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി സൂപ്പര്‍ഹിറ്റുകള്‍ മുമ്പൊരുക്കിയിട്ടുള്ള ഒരു സംവിധായകനാണ് സൈക്കിളും ഒരുക്കിയിരിക്കുന്നത്. ലാല്‍ ജോസിനും ഷാഫിക്കും പിന്നാലെ ജോണി ആന്റണിയും സൂപ്പര്‍താരങ്ങളില്ലാതെ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളും ഒരു മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്തതിനു ശേഷമാണ് ജോണി ആന്റണി യുവതാര ചിത്രമൊരുക്കുന്നത്.

പരീക്ഷണങ്ങളോട് പിന്തിരിഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍ തീര്‍ച്ചയായും ഇത്തരം സിനിമകള്‍ ചില പ്രതീക്ഷകളുടെ നാമ്പുകളാണ്. സൂപ്പറുകളെ വീഴ്ത്തുന്ന മറ്റൊരു കറുത്ത കുതിരയാവുമോ ഈ സൈക്കിള്‍?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X