സൈക്കിള്‍ സൂപ്പര്‍ഹിറ്റിലേക്ക്
ഒരു പുതുമുഖ ചിത്രമായിരുന്നിട്ടും ആദ്യദിവസങ്ങളില്‍ തന്നെ മികച്ച കളക്ഷന്‍, ത്രില്ലടിപ്പിക്കുന്ന സിനിമയെന്നും ഒരു ആഘോഷം പോലെ കണ്ടിരിക്കാവുന്ന ചിത്രമെന്നും പ്രേക്ഷകരുടെ വിധിയെഴുത്ത്- ക്ലാസ് മേറ്റ്സ് പോലെ ചോക്ലേറ്റ് പോലൈ സൈക്കിള്‍ എന്ന യുവതാര ചിത്രവും വന്‍വിജയത്തിലേക്ക്.
ചിത്രം സൂപ്പര്‍ഹിറ്റാവുമെന്ന് പ്രേക്ഷകരുടെ പ്രതികരണം നല്‍കുന്ന സൂചന. സാധാരണ യുവതാരചിത്രങ്ങള്‍ പോലെ സൈക്കിളിന് ആഴ്ചകളോളം മൗത്ത് പബ്ലിസിറ്റിയിലൂടെ വൈകിവരുന്ന പ്രേക്ഷക തിരക്കിനായി കാത്തിരിക്കേണ്ടി വന്നില്ല. സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച കളക്ഷനാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
സൂപ്പര്‍താരമേധാവിത്തം നിറഞ്ഞുനില്‍ക്കുന്ന മലയാളത്തിലെ ഫോര്‍മുലാ സിനിമകളെ തള്ളിപ്പറഞ്ഞുകൊണ്ട് ക്ലാസ് മേറ്റ്സിനും ചോക്ലേറ്റിനും പിന്നാലെ സൈക്കിളും നേടിയ വിജയം പുതിയൊരു ഫോര്‍മുലയെ മലയാളത്തിന് സംഭാവന ചെയ്യുകയാണ്. താരമാരായാലും യുവാക്കളുടെ കഥ ഫ്രഷ്നസ്സോടെ പറയുന്ന സിനിമക്ക് ഇവിടെ മാര്‍ക്കറ്റുണ്ട്.
കണ്ടുമടുത്ത സ്ഥിരം ചേരുവകളുമായെത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മടുത്തുകഴിഞ്ഞെന്നും വ്യത്യസ്തമായ കഥകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി അവര്‍ കൊതിയോടെ കാത്തിരിക്കുകയാണെന്നും സൈക്കിളിന്റെ വിജയം വ്യക്തമാക്കുന്നു.
അടുത്ത പേജ്-


Click it and Unblock the Notifications











