Just In
- 2 min ago
തനിക്കൊപ്പം ബിഗ് ബോസിൽ പുരുഷന്മാർ വേണ്ട, 15 സ്ത്രീകൾ മതി, സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു
- 1 hr ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 1 hr ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 1 hr ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
Don't Miss!
- News
ഘാസിപ്പൂരില്‍ സഘര്‍ഷാവസ്ഥ; ഇടത് എംപിമാരായ കെകെ രാഗേഷും ബിനോയ് വിശ്വവും സമരവേദിയില്‍
- Automobiles
M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയത്തിന്റെ സൈക്കിള്‍ റാലി
ക്ലാസ് മേറ്റ്സിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയുടെ മര്‍മമറിയാവുന്ന എഴുത്തുകാരനാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൈക്കിളിലൂടെ. ക്ലാസ് മേറ്റ്സ് പോലെ സൈക്കിളും ഒരു ത്രില്ലറാണ്. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് സൈക്കിളിന്റെ കഥാഗതി മുന്നേറുമ്പോള്‍ ചിത്രം ആവേശകരമായൊരു അനുഭവമാണ് പ്രേക്ഷകര്‍ക്കു പകരുന്നത്.
പുതിയ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതവീക്ഷണത്തിലേക്കാണ് സൈക്കിള്‍ എത്തിനോക്കുന്നത്. മൂല്യബോധത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ചിലതൊക്കെ ഈ സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. .യുവതാര ചിത്രങ്ങളുടെ സ്ഥിരം ശൈലിയില്‍ നിന്നും അതുകൊണ്ടു തന്നെ ഈ ചിത്രം വ്യത്യസ്തവുമാണ്.
ഈ ചിത്രത്തോടെ വിനീത് ശ്രീനിവാസന് എന്ന പുതിയൊരു താരം മലയാളത്തിലുദിക്കുകയാണ്. ഗായകനെന്ന നിലയില്‍ പ്രശസ്തനായ വിനീതിന് പുതുമുഖത്തിന്റെ പരിമിതികള്‍ മറികടന്നുകൊണ്ട് സൈക്കിളിലെ നായകവേഷം അവതരിപ്പിക്കാനായിട്ടുണ്ട്.
മലയാള സിനിമ കാത്തിരിക്കുന്നത് ഇത്തരം ഫ്രഷ്നസുള്ള കഥകള്‍ക്കായാണ്. വ്യത്യസ്തമായൊന്നുമില്ലാത്തതിനാല് പതിവ് ഫോര്‍മുലാ സിനിമകള്‍ കാണേണ്ടിവരുന്ന ഗതികേടില്‍ നിന്നുള്ള ആശ്വാസമാണ് പ്രേക്ഷകര്‍ക്ക് ഇത്തരം ചിത്രങ്ങള്‍.
മുന്‍ പേജ്-