സൈക്കിളിന്റെ നൂറാം ദിനം ബഹ്‌റിനില്‍
പുതുമുഖ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കിയ സൈക്കിള്‍ അതിന്റെ വിജയക്കുതിപ്പിന്റെ നൂറാം ദിനം ഗള്‍ഫ് രാജ്യമായ ബഹ്‌റിനില്‍ ആഘോഷിയ്‌ക്കുന്നു.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2008ലെ ആദ്യത്തെ യഥാര്‍ഥ ഹിറ്റായാണ് വിശേഷിപ്പിയ്‌ക്കപ്പെടുന്നത്.
ഒട്ടേറെ വിദേശ മലയാളികളുള്ള ബഹ്‌റിനില്‍ നൂറാദിനമാഘോഷിയ്‌ക്കാന്‍ സൈക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് തീരുമാനമെടുത്തത്.
മെയ് 15ന് ഇവിടെ സംഘടിപ്പിയ്‌ക്കുന്ന ആഘോഷ പരിപാടികളില്‍ ചിത്രത്തിലെ താരങ്ങളായ ഭാമ, സന്ധ്യ, വിനു മോഹന്‍ വീനിത് ശ്രീനിവാസന്‍, ജഗതി, മുരളി, സാദ്ദീഖ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരെല്ലാം പങ്കെടുക്കും.
ഇവരെക്കൂടാതെ സൈക്കിളിന്റെ അണിയറ പ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ മെജോ ജോസഫ്, ക്യാമറമാന്‍ ഷാജി, ഗാന രചയിതാവ് അനില്‍ പനച്ചൂരാന്‍ തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് തുടങ്ങിയവരും പരിപാടിയില്‍ സന്നിഹതരാകും.
ആഘോഷങ്ങളോടനുബന്ധിച്ച് ചില കലാപരിപാടികളും ഇവര്‍ അതവരിപ്പിയ്‌ക്കുന്നുണ്ട്.


Click it and Unblock the Notifications











