സൈക്കിള്‍ : മറ്റൊരു ക്ലാസ് മേറ്റ്സ്?
ക്ലാസ് മേറ്റ്സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ട് തന്റെ രണ്ടാമത്തെ തിരക്കഥ രചിക്കുന്നത് സൈക്കിള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്. ക്ലാസ് മേറ്റ്സ് പോലെ ഒട്ടേറെ പുതുമകളും പ്രമേയത്തിലെ വ്യത്യസ്തതയും യുവതാരനിരയുടെ സാന്നിധ്യവും സൈക്കിളിന്റെയും സവിശേഷതയാണ്. ജോണി ആന്റണിയാണ് ഈ ചിത്രം നിര്‍ക്കുന്നത്.
ഗായകന്‍ വിനീത് ശ്രീനിവാസനും നിവേദ്യത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനു മോഹനുമാണ് ചിത്രത്തിലെ നായകന്‍മാര്‍. വിനു മോഹനൊപ്പം നിവേദ്യത്തിലൂടെ സിനിമയിലെത്തിയ ഭാമയാണ് സൈക്കിളില്‍ വിനീത് ശ്രീനിവാസന്റെ നായിക. സന്ധ്യയാണ് മറ്റൊരു നായിക.
നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പശ്ചാത്തലത്തിലാണ് സൈക്കിളിന്റെ കഥ നടക്കുന്നത്. ജീവിതത്തില്‍ വലിയ മോഹങ്ങളുണ്ടായിട്ടും എങ്ങുമെത്താതെ പോയ പല ചെറുപ്പക്കാരും ഷോപ്പിംഗ് കോംപ്ലക്സുകളില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്. ജീവിതത്തില്‍ അവര്‍ ഇപ്പോഴും സ്വപ്നങ്ങള്‍ കൊണ്ടുനടക്കുന്നു. അവരുടെ പ്രതിനിധികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
റോയ് പഠിക്കാന്‍ മിടുക്കനായിരുന്നു. ഒരു എഞ്ചിനീയറാവാനായിരുന്നു ആഗ്രഹം. പക്ഷേ അവന്റെ മോഹങ്ങള്‍ എങ്ങുമെത്താതെ പോയി. ഇന്ന് നഗരത്തിലെ ഒരു ബ്ലേഡ് കമ്പനിയില്‍ കണക്കുകള്‍ നോക്കുന്ന ജോലിയുമായി അവന്‍ കഴിഞ്ഞുകൂടുകയാണ്.
സഞ്ജുവിന്റെ മോഹങ്ങളില്‍ ക്രിക്കറ്റ് നിറഞ്ഞുനിന്നിരുന്നു. ദേശീയ ടീമിലെ സെലക്ഷനായിരുന്നു അവന്റെ സ്വപ്നം. എന്നാല്‍ ഇന്ന് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്ലിലെ ഇലക്ട്രോണിക് കടയില്‍ ജോലി ചെയ്യുകയാണ് അയാള്‍.
അടുത്ത പേജ്-


Click it and Unblock the Notifications











