ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു! പള്ളിയില്‍ വച്ച് അപ്പച്ചനെ കണ്ടതിനെ പറ്റി ദീപയും കുക്കുവും

ഡിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കുക്കു. സുഹൈദ് എന്നാണ് പേരെങ്കിലും കുക്കു എന്നാണ് താരം അറിയപ്പെടുന്നത്. നൃത്തം തൊഴിലാക്കി കുക്കു ഇപ്പോള്‍ സ്വന്തമായി ഡാന്‍സ് അക്കാദമി നടത്തി വരികയാണ്. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതത്തെ പറ്റി അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

കുക്കുവിനെ പോലെ ഭാര്യ ദീപയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇരുവരും ഒരുമിച്ചാണ് ഡാന്‍സ് സ്‌കൂള്‍ നടത്തി വരുന്നത്. മാത്രമല്ല പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ക്ക് ആദ്യം വീട്ടില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്നത് അടക്കം ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നു.

kukku

വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും വീട്ടുകാരുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ അതൊക്കെ മാറി താന്‍ തിരികെ വീട്ടിലെത്തിയതിനെ പറ്റിയാണ് ദീപയും കുക്കുവും പറയുന്നത്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.

കല്യാണത്തിന്റെ സമയത്ത് രണ്ട് വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. മെസേജ് അയച്ചാല്‍ പോലും റിപ്ലേ തരുമായിരുന്നില്ല. എന്നാലിപ്പോള്‍ പ്രശ്‌നങ്ങളൊക്കെ തീര്‍ന്നു. ദീപയുടെ വീട്ടിലേക്ക് പോവുകയും അവര്‍സ്വീകരിക്കുകയും ചെയ്തുവെന്നാണ് താരങ്ങള്‍ പറയുന്നത്.

വിവാഹം കഴിഞ്ഞസമയത്ത് ഒരു കുഞ്ഞികാൽ കണ്ടാൽ എല്ലാം ഓക്കേ ആകുമെന്ന് ആളുകൾ പറയുമായിരുന്നു എന്നാൽ എന്റെ ഈ കാൽ കണ്ടിട്ട് ഓക്കേ ആയാൽ മതിയെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് തമാശരൂപേണ താരങ്ങൾ പറയുന്നത്.

എന്നാൽ പള്ളിയിലെ പെരുന്നാളിന് പോയപ്പോഴാണ് അപ്പച്ചനെ വീണ്ടും കണ്ടതെന്നാണ് ദീപ പറയുന്നത്. അങ്ങോട്ട് പോയി മിണ്ടുകയായിരുന്നു. എന്നെ കണ്ടതും ആ വന്നോ, എന്തൊക്കെ ഉണ്ട് വിശേഷം. സുഖമായിട്ടിരിക്കുന്നു.. അങ്ങനൊരു മൂഡിലാണ് സംസാരിച്ചത്. അല്ലാതെ സെന്റിമെന്റ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് നേരം സംസാരിച്ചതിന് ശേഷം പുറത്തിറങ്ങി. പിന്നാലെ ഓടി വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച,് ഉമ്മ വെച്ചു. പുള്ളി എത്രത്തോളം നമ്മളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അതിലൂടെ അറിയാം. അതിന് ശേഷം ക്രിസ്തുമസിന് ഞങ്ങള്‍ വീട്ടിലേക്ക് പോയി.

കല്യാണം കഴിഞ്ഞതിന് ശേഷം അന്നാണ് ആദ്യമായിട്ട് ഞങ്ങളെന്റെ വീട്ടിലേക്ക് ഒരുമിച്ച് പോകുന്നത്. അവിടെ ചെന്നപ്പോള്‍ ദീപയെക്കാളും സ്‌നേഹം കിട്ടിയത് തനിക്കാണെന്നാണ് കുക്കു പറയുന്നത്. മരുമോനെ ചക്കരെ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഞാനിതൊക്കെ കണ്ടിട്ട് അത്ഭുതപ്പെട്ട് പോയെന്നാണ് ദീപ പറയുന്നത്.

kukku

ഭാര്യ വീട്ടിലേക്ക് ആദ്യമായി ചെന്നപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും തനിക്ക് അറിയില്ലായിരുന്നു. പൊതുവേ പുറത്തിറങ്ങിയാല്‍ എല്ലാവരുമായി അടുത്തിടപഴകാന്‍ തനിക്ക് കുറച്ച് സമയം വേണം. അതിപ്പോള്‍ കസിന്‍സിന്റെ അടുത്താണെങ്കില്‍ പോലും അങ്ങനെയാണ്. അതുകൊണ്ട് ദീപയുടെ വീട്ടിലെത്തിയ ആദ്യ ദിവസം ഞാന്‍ സ്റ്റക്ക് ആയി പോയെന്ന് പറയാമെന്ന് കുക്കു പറയുമ്പോള്‍ ശരിക്കും ഇവന്‍ മാന്യനായെന്നാണ് ദീപ പറയുന്നത്.

വീട്ടില്‍ സ്വന്തം തോര്‍ത്ത് പോലും വിരിച്ചിടാത്തവനാണ് എന്റെ വീട്ടിലെ സോഫയുടെ കവര്‍ പോലും വിരിച്ചിടുകയും എല്ലാവരോടും ഭയഭക്തിയോടെ പെരുമാറുകയുമൊക്കെ ചെയ്തത്. ആദ്യത്തെ ദിവസം വിനയത്തോടെയാണ് പെരുമാറിയത്. എങ്ങനെ ബിഹേവ് ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണ് അങ്ങനെ നിന്നതെന്നാണ് കുക്കു പറയുന്നത്.

അവര്‍ക്ക് ഒരു ഗ്യാരന്റി ഇല്ലാത്തത് കൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളായിരുന്നു അതെല്ലാം. എല്ലാ മാതാപിതാക്കള്‍ക്കും സമാനമായ രീതിയില്‍ ആശങ്കകള്‍ ഉണ്ടാവും. അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ഇപ്പോള്‍ ഞങ്ങള്‍ ഹാപ്പിയാണ്.

ദീപ അവളുടെ സ്വപ്‌നങ്ങള്‍ എന്താണോ അതിന് അനുസരിച്ചാണ് ജീവിക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാനും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനെക്കാളും വലിയ കാര്യമെന്താണെന്ന് വെച്ചാല്‍ എനിക്കെന്റെ സ്വപ്‌നമായ ഡാന്‍സ് അക്കാദമി മുന്നോട്ട് കൊണ്ട് പോകാന്‍ വേണ്ട സഹായങ്ങള്‍ ദീപ തരുന്നുണ്ടെന്നതാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X