twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡി ഫോർ ഡാൻസ് താരം സുഹൈദ് കുക്കു വിവാഹിതനായി, ചിത്രങ്ങൾ പുറത്ത്....

    |

    മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ സുപരിചിതനായ കുക്കു (സുഹൈദ് കുക്കു) വിവാഹിതനായി. ദീപ പോളാണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നടി പ്രിയ വാര്യർ, റോഷൻ കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    kukku

    ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു,വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല! രജിത്തിനെ പിന്തുണച്ച് പേളിഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു,വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല! രജിത്തിനെ പിന്തുണച്ച് പേളി

    ഇവരുടെ ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് വർഷത്തെ പ്രണയം, സൗഹൃദം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നർവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി- ഹൽദി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം കുറിച്ചു. ഹൽദി ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് വിവാഹ വാർത്ത എല്ലാവരും അറിയുന്നത്. താരത്തിന്റെ സേവ് ദ ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    kukku

     നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; വധു മറിയം തോമസ് നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; വധു മറിയം തോമസ്

    ഡാൻസ് റിയാലിറ്റി ഷോയിലൂടെ വെളളിത്തിരയിൽ എത്തിയ കുക്കു ഇതിനോടകം തന്നെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുക്കുവിനും ദീപയ്ക്കും വിവാഹാശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മുത്തേ, അഭിനന്ദനങ്ങൾ. ഇനി ഒന്നും നോക്കണ്ട പൊളിച്ചോ, ഹാപ്പി മാരീഡ് ലൈഫ്‌ എന്നാണ് ഉപ്പും മുളകിലെ മുടിയൻ കുക്കുവിന് ആശംസ നേർന്നു കൊണ്ട് കുറിച്ചത്.

    kukku-deepa
    kukku wedding

    English summary
    D4 dance fame suhaid kukku got married
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X