»   » അച്ഛന്‍ കരയുന്നത് ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണെന്ന് കല്യാണി പ്രിയദര്‍ശന്‍

അച്ഛന്‍ കരയുന്നത് ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണെന്ന് കല്യാണി പ്രിയദര്‍ശന്‍

Posted By: Aswini P
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമയിലെ മക്കള്‍ യുഗത്തിലേക്ക് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനും എത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളം വിട്ട് തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. അഖില്‍ അക്കിനേനിയുടെ നായികയായി ഹലോ എന്ന ചിത്രത്തിലൂടെ കല്യാണി അഭിമുഖമായി. സിനിമ മികച്ച വിജയവും നേടി.

സിനിമ കണ്ടപ്പോഴുള്ള അച്ഛന്റെയും അമ്മയുടെയും പ്രതികരണം തന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞു. പൊതുവേ സ്‌ട്രോങ് ആയ അമ്മ കരഞ്ഞു. എന്തിനും ഇമോഷണലാകുന്ന അച്ഛന്‍ അഭിനന്ദിയ്ക്കുകയും ചെയ്തുവത്രെ. അച്ഛന്റെ കരച്ചില്‍ ആലോചിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കോമഡിയായി തോന്നും എന്നും കല്യാണി പറയുന്നു. താരപുത്രിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഒതുങ്ങിയ ജീവിതം

എന്നെ ഫോട്ടോയിലോ മറ്റെന്തെങ്കിലും പരിപാടികളിലോ അധികമാരും കണ്ടിട്ടുണ്ടാവില്ല. തന്റേതായ ലോകത്ത് ഒതുങ്ങിയാണ് ജീവിച്ചത് എന്ന് കല്യാണി പറയുന്നു.

ഉപദേശം കിട്ടിയോ

സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും ഒരു ഉപദേശവും നല്‍കിയിട്ടില്ല. നിനക്ക് ചെയ്യാന്‍ കഴിയും എന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍, 'ഡാന്‍സ് പഠിക്കണം, അപ്പോള്‍ കുറച്ചുകൂടെ ഫഌക്‌സിബിളുണ്ടാവും' എന്നും അച്ഛന്‍ പറഞ്ഞു.

ഫസ്റ്റ് ഫാന്‍ അമ്മ

അമ്മയാണ് എന്റെ ആദ്യ ഫാന്‍. എന്ത് ചെയ്താലും അമ്മ പിന്തുണയ്ക്കും. പൊട്ടത്തരമാണെങ്കിലും സപ്പോര്‍ട്ട് ഉറപ്പ്. 'അമ്മു ഈസ് ദ ബെസ്റ്റ് തിങ്' എന്നതാണ് അമ്മയുടെ മന്ത്രം.

അമ്മയുടെ കരച്ചില്‍

ഹൈദരാബാദില്‍ സിനിമയുടെ പ്രിവ്യു കാണാന്‍ അമ്മ വന്നിരുന്നു. സിനിമ കഴിഞ്ഞതും അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഡ്രാമറ്റിക് ആകല്ലേ എന്ന് ചെവിയില്‍ പറഞ്ഞെങ്കിലും നോ രക്ഷ. കുടുംബത്തിലെ ഏറ്റവും ബോള്‍ഡ് അമ്മയാണ് ഇമോഷന്‍സ് പുറത്ത് കാണിക്കുകയേയില്ല. പക്ഷെ അന്ന് അമ്മ ഞങ്ങളെ കടത്തിവെട്ടി.

അച്ഛന്‍ കരയുമ്പോള്‍

ഞങ്ങളുടേത് ഒരു പക്ക ഫിലിം ഫാമിലിയാണ്. ഇവിടെ എല്ലാം ഡ്രാമറ്റിക്കാണ്. ആ ഡ്രാമ സിനിമയിലെ പോലെ കുറച്ച് ഓവറാണ്. ചിലപ്പോള്‍ നോക്കി നില്‍ക്കുമ്പോള്‍ അച്ഛന്‍ കരയുന്നത് കാണാം. ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണ്- കല്യാണി പറഞ്ഞു

English summary
Dad is very emotional person says Kalyani Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam