മമ്മൂട്ടിയുടെ ദാദാസാഹബ്
മമ്മൂട്ടിയുടെ ദാദാസാഹബ്
ആഗസ്ത് 25, 2000
മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാദാ സാഹബ്. സര്‍ഗം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും റിക്കാര്‍ഡിംഗും കഴിഞ്ഞു.
ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന വാര്‍ ആന്റ് ലൗവിനു ശേഷമേ വിനയന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനിടയുള്ളൂ. എന്നാല്‍ ക്രിസ്തുമസിനു തന്നെ ചിത്രം തിയേറ്ററിലെത്തിക്കാന്‍ നിര്‍മ്മാതാവ് സര്‍ഗം കബീര്‍ ശ്രമിച്ചുവരുന്നു.
ദാദാ സാഹബില്‍ മമ്മൂട്ടി ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. താബു, ഐശ്വര്യ എന്നിവരാണ് നായികമാര്‍. വിനയന്റെ തന്നെ കഥക്ക് തിരക്കഥയൊരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്.
മുരളി, സായ്കുമാര്‍, സിദ്ദിഖ്, രാജന്‍ പി. ദേവ്, ജഗദീഷ്, കലാഭവന്‍ മണി, റിസബാവ, സാദിക്, മോഹന്‍, ശിവജി, സുമിത്ര, രസിക, മങ്ക മഹേഷ് എന്നിവരാണ് അഭിനേതാക്കള്‍. ഗാനങ്ങള്‍ യൂസഫലി കേച്ചേരി. സംഗീതം മോഹന്‍ സിതാര. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications