മമ്മൂട്ടിയ്‌ക്ക് കുട്ടികളെ വേണം
നവാഗത സംവിധായകനായ ആഷിഖ് അബു ഒരുക്കുന്ന ഡാഡി കൂളിലേക്ക് മമ്മൂട്ടി മകനെ തേടുന്നു. അടുത്ത വര്‍ഷമാദ്യം ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്ക് ഒരു പോലീസ് ഓഫീസറുടെ വേഷമാണുള്ളത്.
ക്രിക്കറ്റ് ജ്വരം ബാധിച്ച അച്ഛന്റെയും മകന്റെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലേക്ക് ഏഴിനും ഒമ്പതിനുമിടയ്‌ക്ക് പ്രായമുള്ള ആണ്‍കുട്ടിയെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ തേടുന്നത്.
ആഷിഖ് അബു തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്നത് ആല്‍വിന്‍ ആന്റണിയാണ്. ഇന്ദ്രജിത്ത്, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത് ബിഗ് ബി ഫെയിം സമീര്‍ തസീര്‍ ആണ്. ചിത്രത്തിലെ ആന്റണി സൈമണന്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ ഇരുപത്തിയാറാമത്തെ പോലീസ് വേഷം കൂടിയായിരിക്കും.
ഇതിനിടെ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടിയുടെ കൂട്ടുകാരായി വേഷമിടുന്ന ബാലതാരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും പുരോഗമിയ്‌ക്കുകയാണ്.


Click it and Unblock the Notifications











