'ഡാഡി കൂളിലെ മമ്മൂട്ടിയുടെ മകന്‍'! വൈറലായി ധനഞ്ജയുടെ പുതിയ ചിത്രങ്ങള്‍

By Midhun Raj

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഡാഡി കൂള്‍. പോലീസ് ഓഫീസറായ ഒരു അച്ഛന്റെയും മകന്റെയും കഥ പറഞ്ഞ സിനിമയായിരുന്നു ഡാഡി കൂള്‍. മമ്മൂട്ടിയും മാസ്റ്റര്‍ ധനഞ്ജയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഡാഡി കൂളിലെ ധനഞ്ജയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കുട്ടിതാരത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.

daddycool-

ഡാഡികൂളില്‍ ആന്റണി സൈമണിന്റെ മകന്‍ ആദി ആന്റണിയായിട്ടാണ് ധനഞ്ജയ് അഭിനയിച്ചിരുന്നത്, മമ്മൂട്ടിയുടെ മകനായി എത്തിയ വികൃതി പയ്യനെ മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാവില്ല. ഡാഡി കൂളിന് പിന്നാലെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലും ധനഞ്ജയ് അഭിനയിച്ചിരുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയും അനൂപ് മേനോനുമായിരുന്നു മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. കൂടാതെ ബൈസിക്കിള്‍ തീവ്‌സ്, ഓര്‍ക്കുക വല്ലപ്പോഴും, ലോ പോയിന്റ്, ഉറുമി തുടങ്ങിയ സിനിമകളിലും ധനഞ്ജയ് അഭിനയിച്ചിരുന്നു.

dhananjay

ഡാഡി കൂള്‍ താരം പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ പഴയ മാസ്റ്റര്‍ ധനഞ്ജയ് അല്ല നടന്‍. മീശയും താടിയുമെല്ലാം വെച്ചുളള പുതിയ ലുക്കിലാണ് താരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം പഠനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം.

ഡാഡി കൂളിലെ ടൈറ്റില്‍ ഗാനമായിരുന്നു ധനഞ്ജയുടെതായി തരംഗമായി മാറിയിരുന്നത്. ഗാന രംഗത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് താരം എത്തിയത്. റിച്ച പലോദ് ആണ് സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നത്. ബിജു മേനോന്‍, രാധിക, ഗോവിന്ദ് പത്മസൂര്യ, വിജയരാഘവന്‍, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു ഡാഡി കൂള്‍. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആഷിക്ക് അബു കരിയറില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 2009 ആഗസ്റ്റ് ഏഴിനായിരുന്നു ഡാഡി കൂള്‍ പുറത്തിറങ്ങിയിരുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X