»   » കലാഭവന്‍ മണിക്ക് പകരം ടിനി ടോം നായകനാകുന്ന ദഫേദാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കലാഭവന്‍ മണിക്ക് പകരം ടിനി ടോം നായകനാകുന്ന ദഫേദാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

By: അക്ഷയ്‌
Subscribe to Filmibeat Malayalam

കലാഭവന്‍മണിക്ക് പകരം ടിനി ടോം നായകനാകുന്ന ദഫേദാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍സണ്‍ എസ്തപ്പാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ചിത്രമായ കറുത്ത പക്ഷികളില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവികയാണ് നായിക

കലഭാവന്‍ മണിയെയും അനന്യയെയും കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ മണിയുടെ മരണത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകന്‍ കണ്ടത്തിയത്. ദേവന്‍, ടിജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജന്‍ കെ ഭരതാണ് ചിത്രം നിര്‍മിക്കുന്നത്.

Daffedar

ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളികള്‍ക്ക് പരിചിതനായ നീരവ് ബവ്‌ലേച അഭിനയിക്കുന്നത്. ഇളയരാജയടെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ഗാനരംഗത്താണ് നീരവ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

English summary
Daffedar's Official Trailer released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam