രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്നും നടി പിന്‍മാറി! ട്വീറ്റ് വൈറലാവുന്നു! കാണൂ!

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത് അടുത്തിടെയായിരുന്നു. ആലിയ ഭട്ട്, രാം ചരണ്‍, ജൂനിയര്‍ തേജ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന് ആര്‍ആര്‍ആര്‍ എന്ന പേരാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇതാദ്യമായാണ് ആലിയ ഭട്ട് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 400 കോടി ബജറ്റിലൊരുക്കുന്ന സിനിമ 2020 ജൂലൈ 30 ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ബ്രീട്ടീഷ് നായിക പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ബ്രീട്ടീഷ് താരമായ ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കുടുംബ സാഹചര്യമാണ് തന്റെ പിന്‍മാറ്റത്തിന് കാരണമെന്നും ഇത്രയും നല്ലൊരു സിനിമയില്‍ നിന്നും മാറേണ്ടി വരുന്നതില്‍ നിരാശയുണ്ടെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റേതെന്നും ശക്തമായ കഥാപാത്രത്തെയാണ് താനും അവതരിപ്പിക്കേണ്ടിയിരുന്നത്. തനിക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെ പകരമെത്തുന്ന നടിക്ക് നല്‍കണമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും അവര്‍ കുറിച്ചിട്ടുണ്ട്.

RRR Latest

ആര്‍ആര്‍ ആര്‍ സിനിമയുടെ ഔദ്യോഗിക പേജിലൂടെ നായികയുടെ പിന്‍മാറ്റത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമം ഭീം ഇവരുടെ കഥയുമായാണ് ഇത്തവണ രാജമൗലിയും സംഘവുമെത്തുന്നത്. സമുദ്രക്കനിയും അജയ് ദേവ്ഗണുമുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിവിധ ഭാഷകളിലായി പുറത്തിറക്കുന്ന സിനിമയുടെ പേര് തീരുമാനമായിട്ടില്ല. തെലുങ്ക് പതിപ്പിനാണ് ആര്‍ആര്‍ ആര്‍ എന്ന് പേര് നല്‍കിയിട്ടുള്ളത്. ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X