ഒറ്റമുറി വെളിച്ചത്തിനു ശേഷം ഡാകിനിയുമായി രാഹുല്‍ റിജി നായര്‍! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!!
ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഡാകിനി. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് രാഹുല്‍ എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍,പോളി വില്‍സണ്‍, സേതുലക്ഷ്മി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സന്ദീപ് സേനന്റെ ഉര്‍വശി തിയ്യേറ്റേഴ്സും ബി രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡാകിനിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ്ര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ തന്നെയായിരുന്നു ഡാകിനിയുടെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ഡാകിനി വിതരണത്തിനെത്തിക്കുന്നത്. അലക്‌സ് പുളിക്കല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അപ്പു ഭട്ടതിരി എഡിറ്റിങ്ങ് ചെയ്യുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പ്രതാപ് രവീന്ദ്രന്‍ കലാസംവിധാനവും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ഡാകിനി ഈ വര്‍ഷം അവസാനം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











